ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ൻൻ ഇരുപത്താറാം പ്രകരണം എട്ടാം അധ്യായം യോ,ആജ്ഞയെ പ്രതിഷേധിക്കയോ,നിബന്ധത്തിൽന്നു വിപരീതമായി ആയവ്യയത്തെ വികല്പിക്കയോ ചെയ്യുന്നവന്നു പൂർവ്വസാഹസം ദണ്ഡം.ക്രമഹീനമോ ക്രമവിരുദ്ധമോ അവിജ്ഞാതമോ(അറിവാൻ വയ്യാത്തവിധം)പുനരുക്തമോ ആയിട്ടു വസ്തുവിനെ എഴുതുന്നവന്നു പന്ത്രണ്ടുപണം ദണ്ഡം; നീവിയെ അവലേഖനം(കുറച്ചെഴുതുക)ചെയ്യുന്നവന്നു അതിന്റെ ഇരട്ടിദണ്ഡം;നീവിയെ ഭക്ഷിക്കുന്നവന്നു എട്ടിരട്ടി;നശിപ്പിക്കുന്നവന്നു അഞ്ചിരട്ടി ദണ്ഡവും പ്രതിദാനവും;നീവിയെ സംബന്ധിച്ച അസത്യം പറഞ്ഞവന്നു സ്തേയദണഡം;പിന്നീടു അറിഞ്ഞിട്ടെഴുതിയാൽ സ്തേയദണ്ഡം ഇരട്ടി;മറന്നിട്ടു പിന്നെ എഴുതിയാലും അതുതന്നെ.‌‌‌‌‍‍​

    ചെറുകുററം പൊറുക്കേണം,
    തോഷിപ്പു ചെറുവൃദ്ധിയിൽ,
    മുതൽകൂട്ടീടുമധ്യക്ഷൻ-
    തന്നെ മാനിക്കണം നൃപൻ.

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, അക്ഷപടലത്തിൽ ഗാണനിക്യാധികാരമെന്ന ഏഴാമധ്യായം.


      എട്ടാം അധ്യായം
        ഇരുപത്താറാം പ്രകരണം.
     യുക്താപഹൃദസമുദയപ്രത്യാനയനം.
  എല്ലാ ആരംഭങ്ങൾക്കും മുമ്പിൽ വേണ്ടതു ധനമാണ്.അതിനാൽ രാജാവു ആദ്യം കോശത്തിൻെറ കാർയ്യമാണ് നോക്കേണ്ടതു'.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/110&oldid=154050" എന്ന താളിൽനിന്ന് ശേഖരിച്ചത്