ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാ മധികരണം

പ്രചാരസമൃദ്ധി (നാട്ടിലെ സമൃദ്ധി), ചരിത്രാനുഗ്രഹം (കീഴ് നടവടി പാലിക്കൽ) , ചോരനിഗ്രഹം ,യുക്തപ്രതിഷേധം (അധ്യക്ഷന്മാരെ അഴിമതിയിൽനിന്നു വിലക്കൽ),സസ്യസമ്പത്തു), പണ്യബാഹുല്യം (വാണിജ്യവൃദ്ധി)ഉപസർഗ്ഗപ്രമോക്ഷം ,പരിഹാരക്ഷയം ,ഹിരണ്യോപായനം എന്നിവയാണ് കോശവൃദ്ധിക്കു കാരണങ്ങൾ .

പ്രതിബന്ധം, പ്രയോഗം, വ്യവഹാരം, അവസ്താരം, പരിഹാപണം , ഉപഭോഗം ,പരിവർത്തനം , അപഹാരം എന്നിവ കോശക്ഷയത്തിനു കാരണങ്ങളാകുന്നു

സിദ്ധികളെ സാധിക്കാതിരിക്കുകയോ ,അവതരിപ്പിക്കാതിരിക്കുകയോ , പ്രവേശിപ്പിക്കാതിരിപ്പിക്കുകയോ ആണ് പ്രതിബന്ധം . അതിങ്കൽ പ്രതിബദ്ധമായ സംഖ്യയുടെ ദശബന്ധം അധ്യക്ഷനു ദണ്ഡം.

കോശദ്രവ്യങ്ങൾ വൃദ്ധിക്കായികൊണ്ടുപെരുമാറുന്നതു പ്രയോഗം; കോശദ്രങ്ങളെക്കൊണ്ടു പണ്യവ്യവഹാരം ചെയ്യുന്നത്ര വ്യവഹാരം. ഇവ രണ്ടിലും അതുകൊണ്ടുണ്ടായ ഫലത്തന്റെ ഇരട്ടി ദണ്ഡം സിദ്ധമായ കലത്തെ അപ്രാപ്തമാക്കിയോ,അപ്രാപ്തമായ കാലത്തെ പ്രാപതമാക്കിയോ ചെയ്യു‌ന്നയാണ് അവസ്താരം. അതിങ്കൽ അങ്ങനെ ചെയ്ത സംഖൃയുടെ പഞ്ചബന്ധം ദണ്ഡം. ക്ല്പ്തമായ ആയത്തെ കുറയ്ക്കുകയോ വ്യയത്തെ വർദ്ധിപ്പിക്കുകയോ ചെയ്യുന്നതു പരിഹാപണം. അതിങ്കൽ ഹീനമായ ദ്രവ്യത്തിന്റെ ചതുർഗ്ഗുണം ദണ്ഡം രാജദ്രവ്യങ്ങളെ സ്വയമായോ അന്യന്മാർക്കു കൊടുത്തോ ഉപഭുജിക്കുന്നതു ഉപഭോഗം. അതിൽ രത്നോപഭോഗത്തിന്നു വധവും; സാരോപഭോഗത്തിന്നു മധയമസാഹസവും ഫൽഗുകപ്യോപഭോഗത്തിന്ന് ഉപഭുക്തദ്രവ്യ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/111&oldid=154049" എന്ന താളിൽനിന്ന് ശേഖരിച്ചത്