ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൧ ഇരുപത്താറാം പ്രകരണം എട്ടാം അദ്ധ്യായം

ത്തോടുകൂടി അത്ര ദ്രവ്യം വേറെ വസൂലാക്കുകയുമാണു ദണ്ഡം.

         അന്യദ്രവ്യങ്ങൾ പകരമായി വച്ചു രാജദ്രവ്യങ്ങൾ എടുക്കുന്നതു പരിവർത്തനം. അതിനെ ഉപഭോഗംകൊണ്ടുതന്നെ പറഞ്ഞു കഴിഞ്ഞു.
        സിദ്ധമായ ആയത്തെ കോശത്തിൽ പ്രവേശിപ്പിക്കാതിരിക്കുക, നിബദ്ധമായ വ്യയത്തെ കൊടുക്കാതിരിക്കുക, പ്രാപ്തമായ ർനീവിയെ വിസമ്മതിക്കുക ഇതാണ് അപഹാരം, അതിങ്കൽ അപഹൃതസംഖ്യയുടെ പന്ത്രണ്ടിരട്ടി ദണ്ഡം. 

അദ്ധ്യക്ഷന്മാർക്കു നാല്പതുവിധം ഹരണോപായങ്ങളുണ്ട്. പൂർവസിദ്ധമായുള്ളതിനെ പിന്നെ അവതരിപ്പിക്കുക; പശ്ചാൽസിദ്ധമായതിനെ മുൻപവതരിപ്പിക്കുക; അസാദ്ധ്യത്തെ സിദ്ധമാക്കുക; സിദ്ധത്തെ അസിദ്ധമാക്കുക; അല്പസിദ്ധത്തെ ബഹുവാക്കുക; ബഹുസിദ്ധത്തെ അല്പമാക്കുക; സിദ്ധമായ ഒന്നിനെ മറ്റൊന്നാക്കുക; ഒരുവനിൽ നിന്നു സിദ്ധമായതിനെ മറ്റൊരുവനിൽനിന്നാക്കുക; ദേയത്തെ ദാനം ചെയ്യാതിരിക്കുക; അദേയത്തെ ദാനം ചെയ്യുക; കാലത്തിങ്കൽ ദാനം ചെയ്യാതിരിക്കുക; അകാലത്തിൽ ദാനം ചെയ്യുക; അല്പദത്തത്തെ ബഹുവാക്കുക; ബഹുദത്തത്തെ അല്പമാക്കുക; ഒന്നു ദാനം ചെയ്തിട്ടു മറ്റൊന്നാക്കുക; ഒരാൾക്കു ദാനം ചെയ്തതു മറ്റൊരാൾക്കാക്കുക; പ്രവിഷ്ടത്തെ അപ്രവിഷ്ടമാക്കുക; അപ്രവിഷിടത്തെ പ്രവിഷ്ടമാക്കുക; മൂല്യം നൽകാത്ത കുപ്യത്തെ പ്രവിഷ്ടമാക്കുക; മൂല്യം നൽകിയതിനെ പ്രവിഷ്ടമല്ലാതാക്കുക; സംക്ഷേപ(ഒന്നായിട്ടുളളതു)ത്തെ വിക്ഷേപമാക്കുക; വിക്ഷേപത്തെ സംക്ഷേപമാക്കുക; മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/112&oldid=151137" എന്ന താളിൽനിന്ന് ശേഖരിച്ചത്