ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൯ ഇരുപത്തെട്ടാം പ്രകരണം പത്താം അദ്ധ്യായം തിരിക്തങ്ങളായിരിക്കുക, ഹേതുദാഹരണദൃഷ്ടാന്തങ്ങളെ ക്കൊണ്ട് അർത്ഥോപപാദനംചെയ്തു, പദങ്ങൾ അശ്രന്തങ്ങളായിരിക്കുക എന്നിവയെല്ലാമാണ് പരിപൂർണ്ണത. സുഗമവും സുന്ദരവുമായ അർത്ഥത്തെ പ്രതിപാദിക്കുന്ന ശബ്ദങ്ങളുടെ പ്രയോഗം മാധുര്യം. അഗ്രാമ്യശബ്ജപ്രയോഗംഔദാര്യം. പ്രസിദ്ധശബ്ദങ്ങളുടെ പ്രയോഗം സ്പഷ്ടത.

    അകാരാദികളായി വർണ്ണങ്ങൾ അറുപത്തിമൂന്നാകുന്നു.  വർണ്ണങ്ങളുടെ സംഘാതം പദം.  അതു നാമം, ആഖ്യാതം, ഉപസർഗ്ഗം, നിപാതം എന്നു നാലുവിധം.  അവയിൽവച്ചു നാമം സത്ത്വത്തെ പറയുന്നതാകുന്നു.  ലിംഗവിശേഷം കൂടാതെ ക്രിയയെപ്പറയുന്നത് ആഖ്യാതം. ക്രിയയിലുള്ള വിശേഷങ്ങളെ ദ്യോതിപ്പിക്കുന്ന 'പ്ര' തുടങ്ങിയവ ഉപസർഗ്ഗങ്ങൾ.  ചകാരാദികളായ അവ്യയങ്ങൾ നിപാതങ്ങൾ.  അർത്ഥത്തെ പരിസമാപ്തമാക്കി പറയുന്ന പദസമൂഹം വാക്യം.  കുറഞ്ഞത് ഒരു പദവും കവിഞ്ഞതു മൂന്നുപദവും ചേർത്തു പരപദത്തിന്റെ അർത്ഥമനുസരിച്ചു വർഗ്ഗം (സമാസം) ചെയ്യണം.  ലേഖത്തിന്റെ പരിസംഹാരത്തെക്കാണിപ്പാൻ ഇതി (എന്നു) ശബ്ദമോ "വാചികമസ്യ" (ശേഷം പറഞ്ഞയച്ചിട്ടുണ്ട്) എന്നോ അവസാനത്തിൽ ചേർക്കണം.
    നിന്ദ, പ്രശംസ,പൃച്ഛ, ആഖ്യാനം, അർത്ഥന, പ്രത്യാഖ്യാനം, ഉപാലംഭം, പ്രതി്ഷേധം, ചോദന, സാന്ത്വനം, അഭ്യവപത്തി, ഭർത്സനം, അനുനയം എന്നിങ്ങനെ പതിമ്മൂന്നു കൂട്ടത്തിലാണു ലേഖങ്ങളിലെ അർത്ഥങ്ങൾ പ്രവൃത്തിക്കുന്നത്.
  • സത്ത്വമെന്നതുകൊണ്ടു ജാതിഗുണദ്രവ്യങ്ങളെ ഗ്രഹിക്കണം.

ലേഖാർത്ഥം നിരവശേഷമെങ്കിൽ ഇതിശബ്ദം സാവശേഷമെങ്കിൽ "വചികമസ്യ" എന്നതും ചേർക്കേണമെന്നു സാരം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/120&oldid=151390" എന്ന താളിൽനിന്ന് ശേഖരിച്ചത്