ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൩ അധ്യക്ഷപ്രചാരം രണ്ടാമധികരണം.

ണ്ടാകുന്നതു) ഉശീരവർണ്ണമായിരിക്കും. രണ്ടും കുഷ്ഠ (കൊട്ടം)ഗന്ധിയാകുന്നു. കാലകേയം( കരിഞ്ചന്ദനം) -സ്വർണ്ണഭൂമി( ഭർമ്മദേശം) യിലുണ്ടാകുന്നത് സ്നിഗ്ദ്ധപീതമായിരിക്കും; ുത്തരപർവ്വതത്തിൽ ഉത്ഭവിക്കുന്നത് രക്തപീതവുമായിരിക്കും- ഇങ്ങനെ സാരങ്ങൾ. ഇപ്പറഞ്ഞ തൈലപർണ്ണികം, ഭദ്രശ്രീയം, കാലകേയം എന്നിവ പിണ്ഡമാക്കുന്നതിനേയും ക്വാഥമാക്കുന്നകൃതിനേയും  ധൂമമാക്കുന്നതിനേയും സഹിക്കുന്നതും ദ്രവ്യാന്തരസംയോഗത്തിങ്കൽ വികാരം വരാത്തതും  യോഗാനുവിധായിയും( ഗന്ധയോഗങ്ങളിൽ ചേരുന്നത്) ആണ്. ഇവയ്ക്ക് ചന്ദനത്തിനും അഗരുവിനുമുളള ഗുണങ്ങളുണ്ടുതാനും. കാന്തനാവകം, പ്രൈയകം( പ്രിയദേശങ്ങളിലുണ്ടാകുന്നത്) എന്നിവയാണ് ഉത്തര( ഹിമവാൻ)പർവ്വതത്തിലെ ചർമ്മം. അവയിൽവച്ച് കാന്തനാവകം മയിൽക്കഴുത്തിന്റെ നിറത്തിലിരിക്കും; പ്രൈയകം നീലപീതശ്വേത

രേഖകളോടുകൂടിയതോ ബിന്ദുചിത്രമോ ആയിരിക്കും ഇതു രണ്ടും എട്ടംഗുലം നീളമുളളതാകുന്നു. ബിസി, മഹാബിസി എന്നിവയാണ് ദ്വാദശഗ്രാമങ്ങളിൽ* ഉണ്ടാകുന്ന ചർമ്മങ്ങൾ വർണ്ണവ്യക്തിയില്ലാത്തതും ദുഹിലിതികവും (രോമങ്ങൾ നിറഞ്ഞത്) ചിത്രാകാരവുമായിട്ടുളലതു ബിസി; പറുപറുത്തും മിക്കതും വെളുത്തുമിരിക്കുന്നത് മഹാബിസി.ഇതുരണ്ടും പന്ത്രണ്ടംഗുലം നീളമുളളതായിരിക്കും. ശ്യാമിക, കാളിക, കദളി, ചന്ദ്രോത്തര,ശാകല എന്നി


   * ദ്വാദശഗ്രാമങ്ങളെന്നാൽ  ഹിമാവാൻ പർവ്വതത്തിങ്കൽ മ്ളേച്ഛന്മാർ വസിക്കുന്ന പന്ത്രണ്ടു ഗ്രാമങ്ങളാകുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/133&oldid=153469" എന്ന താളിൽനിന്ന് ശേഖരിച്ചത്