ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം

                             ഇതിൽനിന്നന്യരത്നങ്ങൾ-
                             തന്റെയും കണ്ടുകൊള്ളണം
                            മാനം, മൂല്യം, ലക്ഷണവും,
                             ജാതി, രൂപം, നിധാനവും,
                             
                             നവകർമ്മം, നവീകാരം,
                              കർമ്മഗുഹ്യ, മുപസ്ക്കരം,
                            ദേശം, കാലം, പരീഭോഗം,
                               ഹിംസ്രപ്രതിവിധാനവും
                     കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന
                     രണ്ടാമധികരണത്തിൽ, കോശപ്രവേശ്യത്ന്യേപരീയെന്ന
                                       പതിനൊന്നാം അദ്ധ്യായം
                                      -------------------------
                                പന്ത്രണ്ടാം അദ്ധ്യായം
                                    -------------
                                മുപ്പതാം പ്രകരണം.
                          ആകരകർമ്മാന്തപ്രവർത്തനം.
            ആകരാദ്ധ്യക്ഷൻ ശുല്ബശാസ്ത്രവും* (ലോഹങ്ങളുടെ ഉത്പത്തിസ്ഥലമറിവാനുള്ള ശാസ്ത്രം) ധാതുശാസ്ത്രവും (ധാതുക്കളിൽനിന്നു സാരമെടുക്കുന്നതിനെപ്പറയുന്ന ശാസ്ത്രം) രസശാസ്ത്രം, പാകശാസ്ത്രവും(സ്വർണ്ണാദികളെ പാകംചെയ്തു വർണ്ണാധിക്യം വരുത്തുന്നതിനെ പറയുന്ന ശാസ്ത്രം) മണിരാഗശാസ്ത്രവും(മണികൾക്കു നാനാവർണ്ണങ്ങളുണ്ടാക്കുവാനുതകുന്ന ശാസ്ത്രം) പഠിച്ചറിഞ്ഞവനായിട്ട്, ആ ശാസ്ത്രങ്ങളറിയുന്നവരെ തുണകൂട്ടി, തദ്വിഷയ

---------------------

  • ശുല്ബമെന്നാൽ ചെമ്പ്. ചെമ്പുകൊണ്ടുള്ള പലതരം പണികളും ചെമ്പിനെ കനകരജതാദികളാക്കി മാറ്റുവാനുള്ല വിദ്യയും ഉപദേശിക്കുന്ന ശാസ്ത്രമാണ് ശുല്ബശാസ്ത്രമെന്നു പക്ഷാന്തരം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/137&oldid=151740" എന്ന താളിൽനിന്ന് ശേഖരിച്ചത്