ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൭ മുപ്പതാം പ്രകരണം പന്ത്രണ്ടാം അധ്യായം ത്തിൽ നൈപുണ്യമുള്ള കർമ്മകരന്മാരോടും ഉപകരണങ്ങളോടും കൂടി,കിട്ടവും മൂഷ (മൂശ) യും അംഗാര(കരി) വും ഭസ്മവുമാകുന്ന ലിംഗങ്ങൾ കൊണ്ടു ഭൂതപൂർവ്വമായ ആകരത്തേയും, മണ്ണിന്റെ വർണ്ണാധിക്യവും ഗൗരവാധിക്യവും ഉഗ്രഗന്ധരസത്വവുമാകുന്ന അടയാളങ്ങൾ കൊണ്ട് ഭൂമിധാതു,പ്രസ്തരധാതു,രസധാതു എന്നിവയടങ്ങിയ നവീനമായ ആകരത്തേയും പരീക്ഷിച്ചറിയണം. $

        അഭിജ്ഞാതോദ്ദേശങ്ങളായ (പണ്ടു രാജാക്കന്മാർ അടയാളപ്പെടുത്തിയ) പർവ്വതങ്ങളിലെ ബിലദ്വാരങ്ങളിലും ഗുഹകളിലും ഉപത്യക(താഴ്വര) കളിലും ആലയ(ഇഹാഗൃഹ) ങ്ങളിലും നിഗൂഢഖാത  (പാറകൊണ്ടു മുഖം മൂടിയഗുഹകൾ)ങ്ങളിലും ഉള്ളിൽ നിന്നുറന്നു കിനിയുന്നവയും,ഞാവൾപ്പഴം പോലെയോ മാമ്പഴംപോലെയോ പനമ്പഴംപോലെയോ പക്വഹരിദ്രാഭേദം(വെന്ത മഞ്ഞൾമുറി) പോലെയോ ഹരിതാലംപോലെയോ മനയോലപോലെയോ തേൻപോലെയോ ഹിംഗുലകം(ചായില്യം) പോലെയോ പുണ്ഡരീകം(വെൺതാമരപ്പൂൂവ്) പോലെയോ ശുകപത്രംപോലെയോ മയൂരപത്രംപോലെയോ വർണ്ണമുള്ളവയും, അതേവർണ്ണമുള്ള വെള്ളവും ഓഷധികളും ചുഴന്നിട്ടുള്ളവയും,ചിക്കണങ്ങളും (തൊട്ടാലൊട്ടുന്നവ) ,വിശദങ്ങളും ഭാരികങ്ങളും(കനത്ത) മായ രസങ്ങൾ(ദ്രാവകങ്ങൾ) കാഞ

കാഞ്ചനികൾ (കാഞ്ചനമടങ്ങിയവ) ആകുന്നു. ഇവ വെള്ളത്തിൽ ചേർത്താൽ എണ്ണപോലെ പരക്കുകയും, ചേറും ചളിയും വലിച്ചെടുക്കുകയും ചെയ്യും.ഇങ്ങനെയുള്ള കാഞ്ചനരസങ്ങൾ നൂറിരട്ടി

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/138&oldid=151705" എന്ന താളിൽനിന്ന് ശേഖരിച്ചത്