ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൫

മുപ്പത്തൊന്നാം പ്രകരണം പതിമ്മൂന്നാം അധ്യായം

കുംഭം (ശതകുംഭപൎവ്വതത്തിൽ ഉണ്ടാകുന്നതു),ഹാടകം(ഹാടകമെന്ന ആകരത്തിൽ നിന്നെടുക്കുന്നതു), വൈണവം(വേണുപൎവ്വതത്തിൽ ഉണ്ടാകുന്നതു), ശൃംഗശുക്തിജം(സുവൎണ്ണഭൂമിയിലുണ്ടാകുന്നതു) എന്നിങ്ങനേയും ജാതരൂപം(സ്വൎണ്ണമായിട്ടുതന്നെ ജനിച്ചതു്), രസവിദ്ധം (രസയോഗംകൊണ്ടു പൊന്നാക്കിയതു), ആകരോൽഗതം (ആകരത്തിലെ ധാതുക്കളിൽനിന്നു സാരം വാററിയെടുക്കുന്നതു്) എന്നിങ്ങനെയുള്ളതാണ് സുവൎണ്ണം.

കിഞ്ജൽക്ക (താമരയല്ലി) വൎണ്ണമായും മൃദുവായും സ്നിഗ്ദ്ധമായും അനാദി (നിലത്തിട്ടാലൊച്ചപ്പെടാത്തതു) യായുംഭ്രാജിഷ്ണുവായുമിരിക്കുന്ന സ്വൎണ്ണമാണ് ശ്രേഷ്ഠം; രക്തപീതവൎണ്ണമായിട്ടുള്ളതു മധ്യമം; കേവലം രക്തവൎണ്ണമായിട്ടുള്ളതു് അധമം.

ശ്രേഷ്ഠജാതിയിൽപ്പെട്ടവയിൽവച്ചു പാണ്ഡുവൎണ്ണവും ശ്വേതവൎണ്ണവുമായിട്ടുള്ള സ്വൎണ്ണം അപ്രാപ്തകം (സ്വതേയുള്ള വൎണ്ണം വരാത്തതു) ആകുന്നു. അതു് ഏതു ദ്രവ്യത്തിന്റെ യോഗത്താലാണോ അപ്രാപ്തകമായിരിക്കുന്നത് അതിന്റെ നാലിരട്ടി ഈയം ചേൎത്തു ശുദ്ധിചെയ്യണം(ഊതിക്കഴിക്കണം). അപ്പോൾ സീസഗന്ധത്തോടുകൂടി പിളരുന്നതായാൽ ശുഷ്കപടലങ്ങൾ (ചാണകവറളികൾ) കൊണ്ടു ധ്മാപനംചെയ്യണം. രൂക്ഷതയോടെ പിളരുന്നതായാൽ എണ്ണയിലും ചാണകത്തിലും മുക്കി വാൎക്കണം. ആകരോൽഗതമായ സ്വൎണ്ണം ശുദ്ധിചെയ്യുമ്പോൾ സീസ


* ഉൽപത്തിസ്ഥാനഭേദത്താൽ ജംബൂനദാദിയായി അഞ്ചുവിധവും, ഉൽപത്തിപ്രകാരഭേദത്താൽ ജാതരൂപാദിയായി മൂന്നുവിധവുമാണ് സ്വൎണ്ണമെന്നു സാരം. ജാംബൂനദത്തിന്റെ നിറം ഞാവൾപ്പഴച്ചാറിനോടും, ശാതകുംഭത്തിന്റേതു താമരയല്ലിയോടും, ഹാടകത്തിന്റേതു വടോങ്കുറുഞ്ഞിപ്പൂവിനോടും, വൈണവത്തിന്റേതു കൎണ്ണികാരപുഷ്പത്തോടും, ശൃംഗിശുക്തിജത്തിന്റേതു മനയോലയോടും തുല്യമായിരിക്കുമെന്നു അഭിജ്ഞർ പറയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/146&oldid=152772" എന്ന താളിൽനിന്ന് ശേഖരിച്ചത്