ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൩൬


അധ്യക്ഷപ്രചാരം
രണ്ടാമധികരണം


ഗന്ധത്തോടെ പിളരുന്നതായാൽ പാകപത്രങ്ങ(നേരിയ ഓലകൾ)ളാക്കി ചെത്തി ഗണ്ഡികകളിൽ (പലകകളിൽ) വച്ചു അടിച്ചുതകൎക്കണം. അല്ലെങ്കിൽ കൂൺ, വജ്രകന്ദം, എന്നിവയുടെ കൽക്കത്തിൽ നിഷേചനം ചെയ്യണം.

തുത്ഥോൽഗതം (തുത്ഥപൎവ്വതത്തിന്മേലുണ്ടായതു), ഗൌഡികം(ഗൌഡദേശത്തുണ്ടായതു) കംബുകം(കാമരൂപദേശത്തു ജനിച്ചതു), ചാക്രവാളികം (ചക്രവാളമെന്ന ആകരത്തിലുണ്ടാകുന്നതു), എന്നിവയാണ് വെള്ളി. അവയിൽവച്ചു ശ്വേതവും സ്നിഗ്ദ്ധവും മൃദുവുമായിട്ടുള്ളതു ശ്രേഷ്ഠം. തദ്വിപരീതമായുള്ളതും സ്ഫോടന(ഈൎപ്പ)മുള്ളതും ചീത്തയാണ്. അങ്ങയെയുള്ളതിനെ നാലിലൊരുഭാഗം ഈയം ചേൎത്തു ഊതിക്കഴിച്ചു ശുദ്ധിചെയ്യണം. ചൂളിക(കുമിള) പുറപ്പെട്ടതായും അച്ഛമായും ഭ്രാജിഷ്ണുവായും ദധിവൎണ്ണമായുമിരുന്നാൽ ശുദ്ധമാകും.

ശുദ്ധമായി ഹാരിദ്ര (മഞ്ഞൾ) വൎണ്ണമായിരിക്കുന്ന സ്വൎണ്ണത്തിന്റെ വൎണ്ണകം (മാററു്) സുവൎണ്ണം. ഒരു സുവൎണ്ണം (പതിനാറുമാഷത്തൂക്കം) പൊന്നിൽ ശുഷ്കകാകണി (കാൽമാഷത്തൂക്കം ചെമ്പു) ചേൎത്തു അത്ര പൊന്നു കുറച്ചാൽ ഒരു വൎണ്ണകം. ഇങ്ങനെ ഓരോ കാകണി ചെമ്പു കൂട്ടുകയും അത്രയ്ക്കത്ര പൊൻ കുറയ്ക്കുകയുമായി നാലുമാഷത്തൂക്കം ചെമ്പു തികയുവോളം ചെയ്താൽ ഓരോന്നിനും ഓരോ വൎണ്ണകം.


* തുത്ഥോൽഗതം പിച്ചകപ്പൂവിന്റേയും, ഗൌഡികം തഗരപ്പൂവിന്റേയും, കാംബൂകവും ചാക്രവാളികവും മുല്ലപ്പൂവിന്റേയും നിറമായിരിക്കും¶¶¶¶¶¶¶¶¶¶¶¶¶ ¶¶ 16 മാഷത്തൂക്കം പൊന്നിൽ ¼, ½ ,¾, 1, 1¼, 1½, 1¾, 2, 2¼, 2½, 2¾, 3, 3¼, 3½, 3¾, 4 മാഷത്തൂക്കംവീതം ചെമ്പുചേൎത്താൽ പതിനാറു വൎണ്ണകങ്ങൾ. ശുദ്ധവൎണ്ണകം ഒന്നു്. ഇങ്ങനെ പതിനേഴു വൎണ്ണകങ്ങൾ.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/147&oldid=152774" എന്ന താളിൽനിന്ന് ശേഖരിച്ചത്