ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൪

അധ്യക്ഷപ്രചാരം രണ്ടാമധികരണം

ണെങ്കിൽ അവനെ കണ്ടകശോധനത്തിന്നായിക്കൊണ്ടയ്ക്കണം. അങ്ങനെ വരുന്ന സംഗതിയിൽ കർത്താവിന്നു ഇരുനൂറുപണം ദണ്ഡമോ ,പണച്ഛേദനമോ (അഞ്ചുവിരലും ഛേദിക്കുക) ആണു ശിക്ഷ. തുലാപ്രതിമാനഭാണ്ഡം(തൂക്കുവാനുള്ള തുലാസ്സും പടിയും) പൗതവാധ്യക്ഷന്റെ കയ്യിൽനിന്നു വിലയ്ക്കുവാങ്ങണം. മറ്റൊരാളോടു വാങ്ങിയാൽ പന്ത്രണ്ടുപണം ദണ്ഡം. ഘനം,ഘനസുഷിരം,സംയൂഹ്യം(പൊതിച്ചിൽപ്പണി),അവലേപ്യം, സംഘാത്യം (അടിപ്പുവേല), വാസിതകം(പൂച്ചപണി) എന്നിവയാണു് തട്ടാന്മാരുടെ കർമ്മം. തുലാവിഷമം,അപസാരണം,വിസ്രാവണം,പേടകം,പിങ്കം എന്നിവയാണ് വേലക്കാർക്കുള്ള ഹരണോപായങ്ങൾ. സന്നാമിനി(തട്ടുതതാഴ്ന്നതു്),ഉൽകർണ്ണിക(തട്ടുയർന്നതു്),ഭിന്നമസ്തക(തല പൊളിഞ്ഞതു്),ഉപകണ്ഠി(തുളയുള്ളതു്),കുശിക്യ(തട്ടുകൾക്കു കേടുള്ളതു)സകടുകക്ഷ്യ(തട്ടുകളുടെ ചരടുപാകമല്ലാത്തതു്),പരിവേല്ലി(ഇളക്കമുള്ളതു്),അയസ്ക്കാന്ത(അയസ്ക്കാന്തംചേർത്തു നിർമ്മിച്ചതു്) ഇങ്ങനെയെല്ലാമിരിക്കുന്ന തുലാസ്സുകൾ ദുഷ്ടകളാകുന്നു. രണ്ടു ഭാഗം വെള്ളിയും ഒരു ഭാഗം ചെമ്പും കൂട്ടിയുരുക്കിയതു ത്രിപുടകം.അതു പകരമിട്ടു ആകരോൽഗതമായ സ്വർണ്ണം അപഹരിക്കും.ഇതു ത്രിപുടകാപസാരിതം.ഇങ്ങനെതന്നെ ചെമ്പു പകരമിട്ടു സ്വർണ്ണം അപഹരിക്കുന്നതു ശുല്ബാപസാരിതം വേല്ലകം (ഉരുക്കും വെള്ളിയും സമം ചേർത്തുരുക്കിയ മിശ്രലോഹം) വച്ചു സ്വർണ്ണം അപഹരിക്കുന്നതു വേല്ലകാപസാരിതം.പകുതി ചെമ്പും

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/155&oldid=153539" എന്ന താളിൽനിന്ന് ശേഖരിച്ചത്