ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനഞ്ചാം അദ്ധ്യായം മുപ്പത്തിമൂന്നാം പ്രകരണം. കോഷ്ഠാഗാരധ്യക്ഷൻ കോഷ്ഠാഗാരാധ്യക്ഷൻ സീത, രാഷ്ട്രം, ക്രയിമം, പരിവർത്തകം, പ്രാമിത്യകം, ആപമിത്യകം,സിംഹനിക, അന്യജാതം, വ്യയപ്രത്യായം, ഉപസ്ഥാനം എന്നിവയെപ്പറ്റി ചിന്തിക്കണം.

    സീതാധ്യക്ഷൻ കൊണ്ടുവന്നു കൊടുത്ത സസ്യവർണ്ണക(ധാന്യജാതി) മാണ് സീത.
    പിണ്ഡകരം (ഗ്രാമത്തിനു മുഴുവനും കൂടിയ കരം), ഷഡ്ഭാഗം (വിളവിൻറെ അംശമായ നികുതി), സേനാഭക്തം (സൈന്യച്ചെലവിലേക്കു ജനങ്ങൾ അടയ്ക്കുന്നത്*) ബലി (ഭിക്ഷാഭക്തം), കരം (വൃക്ഷനികുതി), ഉത്സംഗം (വിശേഷസന്ദർഭങ്ങളിൽ പ്രജകൾ നൽകുന്ന പൊലി), പാർശ്വം (കൂടുതാക്കിയ നികുതി) പാരിഹീണികം (കാലികൾ വിള തിന്നുന്നതിന്നു പിഴയായ്പിരിക്കുന്ന ധാന്യം) ഔപായനികം (അടിയറ), കൌഷ്ഠേയകം (ജലനികുതി) എന്നിവ രാഷ്ട്രം.
    ധാന്യമൂല്യം, കോശനിർഹാരം (വിലയ്ക്കുവാങ്ങിയ നെല്ല്), പ്രയോഗപ്രത്യാദാനം (എടവാടു പിരിഞ്ഞ നെല്ല്) എന്നിവ ക്രയിമം.
    സസ്യവർണ്ണകങ്ങൾ കൊടുത്തു മാറ്റമായി വാങ്ങിയ ധാന്യം പരിവർത്തകം.
    അന്യനോടു യാചിച്ചു വാങ്ങിയ ധാന്യം പ്രാമിത്യകം

* പടയാളികൾക്കു ജീവിതം കൊടുക്കുമ്പോൾ അവർ രാജാവിന്നു നൽകുന്ന അംശമെന്നു ഭാഷാടീക.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/160&oldid=153123" എന്ന താളിൽനിന്ന് ശേഖരിച്ചത്