ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൨ അധ്യക്ഷപ്രചാരം രണ്ടാമധികരണം

സർപ്പങ്ങളും കീടങ്ങളും അവതന്നെ കുംഭഗത ങ്ങളായിട്ടുളളവയും വിഷവർഗ്ഗം.. ഗോധ(ഉടുമ്പ്), സേരകം(ഉടുമ്പിലെ ഭേദം), ദ്വീപി ( ചെറുപുലി) , ശിംശുമാരം(മുതല), സിംഹം, വ്യഘ്രം, ആന, പോത്ത്, ഇവയുടെയും മറ്റുളള മൃഗപശുപക്ഷിവ്യാളങ്ങളുടെയും തോൽ,അസ്ശി,പിത്തം,സ്നായു(ഞരമ്പ്),പല്ല്,കൊമ്പ്,കുളമ്പ് വാല് എന്നിവ.കാളായാസം (കാരിരുമ്പ്) താമ്രം,വൃത്തം,കാംസ്യം(ഓട്),സീസം,ത്രപു (വെള്ളീയം),വൈകൃന്തകം, ആരകൂടം(പിച്ചള) ൺന്നിവ ലോഹങ്ങൾ. വിദുലമയമായും(പൊളിരുകൊണ്ടു മെടഞ്ഞവ) മൃത്തികാമയമായുളള ഭാണ്ഡവും സംഗ്രഹിക്കണം. അംഗാരം,തുഷം(ഉമി), ഭസ്മം െന്നിവയും മൃഗപശുപക്ഷിവ്യാളങ്ങളുടെ വാടങ്ങളും കാഷ്ഠതൃണവാടങ്ങളും കപ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടും.

രിങ്കൂവളമൊട്ടുപോലെ കായ്കളുളലഒരു വൃക്ഷം. മുസ്തൃ=മുത്തങ്ങക്കിഴങ്ങുപോലെയും ഉണ്ടശ്ശർക്കരപോലെയുമുള്ള രണ്ടുതരം കിഴങ്ങുകൾ. കഷ്ഠം= കൊട്ടംപോലെയുളള ഒരു ചെടിയുടെ കിഴങ്ങ്. മഹാവിഷം=മാംസവർണ്ണവും ചൂചുകാരവുമായ ഒരു കിഴങ്ങ്. വേല്ലിതകം=കറുത്തും ചുകന്നുമിരിക്കുന്ന ഒരു വേര്. ഗൌരാർദ്രം=ഒരുതരം കറുത്ത കിഴങ്ങ്. ബാലകം=തിപ്പലിപോലുള്ള ഒരു തരം കിഴങ്ങ്. മാർക്കടം=കുരങ്ങിന്റെ മേഢ്റം പോലെയുളള ഒകു കിഴങ്ങ്. ഹൈമവതം= ഹിമാലയത്തിലുണ്ടാകുന്നതും ദീർഘപത്രവുമായഒരു ചെടിയുടെ ഇല. കാലിംഗകം=കലിംഗദേശത്തുണ്ടാകുന്നതും യവാകൃതിയുമായ ഒരു വൃക്ഷത്തിന്റെ ഇല. ദാരദകം=ദാരദമെന്നു പേരായ ഒരു മരത്തിന്റെ ഇല. അങ്കോലസാരകം= അങ്കോലക്കായ. ഔഷ്ട്രകം=ഒട്ടകത്തിന്റെ മേഢ്രംപോലെയിരിക്കുന്ന ഒരു മരത്തിന്റെ ഇല. ഔപനിഷദികാധികരണത്തിൽ പറയുന്നപോലെ സംസ്കരിച്ചു കുംഭത്തിലാക്കിയവ എന്നർത്ഥം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/173&oldid=153365" എന്ന താളിൽനിന്ന് ശേഖരിച്ചത്