ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തെട്ടാം പ്രകരണം ഇരുപതാം അധ്യായം തപൌരുഷമാനവും (കുഴി താഴ്ത്തുന്നതിലെ ആള്ളവ്)കണക്കാക്കുന്നത്.

                                             നാലരത്നികൂടിയതു ദണ്ഡം.അതിനു ധനുസ്സ് ,നാളിക,പൌരുഷം,എന്നിവ പര്യായങ്ങൾ.ഗാർഹപത്യമായ (വിശ്വകർമ്മാവിന്റെ മതപ്രകാരമുള്ള) ധനുസ്സ് നൂറ്റെട്ടംഗുലമത്രെ.അതാണ് വഴിയുടെയും മതിലിന്റെയും അളവിനുപയോഗിക്കുന്നത്.അഗ്നിചയന കാര്യങ്ങളിൽ കണക്കാക്കുന്ന പൌരുഷവും(പുരുഷമാനം) അതു തന്നെ.
       ആറുകംസ(നൂറ്റിതൊണ്ണൂറ്റിരണ്ടംഗുലം) കൂടിയതാണ് ബ്രഹ്മദേയം(ശ്രോത്രിയൻമാർക്കു ദാനം ചെയ്യുന്ന നിലം) ,ആതിഥ്യം (അതിഥികൾക്കുള്ള സത്രം മുതലായതു) എന്നിവ അളക്കുന്നതിനുള്ള ദണ്ഡം.
                        പത്തു ദണ്ഡം ഒരു രഞ്ജു;രണ്ടു രഞ്ജു ഒരു പരിദേശം;മൂന്നു രഞ്ജു ഒരു നിവർത്തനം.
       ഒരു ഭാഗത്തു മാത്രം രണ്ടു ദണ്ഡം അധികമായിട്ടുള്ള നിവർത്തനം (അതായതു മുപ്പത്തിരണ്ടു ദണ്ഡു നീളവും മുപ്പതു ദണ്ഡു വീതിയുമുള്ള സ്ഥലം) ബാഹു; രണ്ടായിരം വില്ല ഒരു ഗോരുതം ;നാലു ഗോരുതം ഒരു യോജന-ഇങ്ങനെ ദേശമാനം പറഞ്ഞു കഴിഞ്ഞു.
              ഇനി കാലമാനം പറയുന്നു.ത്രുടി,ലവം,നിമേഷം,കാഷ്ട,കല,നാളിക,മുഹൂർത്തം,പൂർവ്വഭാഗം,പകൽ,രാത്രി,പക്ഷം,മാംസം,ഋതു,അയനം,സംവത്സരം,യുഗം എന്നിങ്ങനെ കാലങ്ങൾ.
              നിമേഷത്തിന്റെ നാലിലൊരു ഭാഗം ത്രുടി;രണ്ടു ത്രുടി ലവം നിമേഷം കാഷ്ഠ; മുപ്പതു കാഷ്ഠ കല
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/186&oldid=153484" എന്ന താളിൽനിന്ന് ശേഖരിച്ചത്