ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൮ അധ്യകഷപ്രചാരം രണ്ടാമധികരണം

      രണ്ടയനങ്ങൾ കൂടിയതു സംവത്സരം  .അഞ്ചു സംവത്സരങ്ങൾ കൂടിയതു യുഗം.
         ദിനമതിലറുപതിലൊരു കൂ-

റാദിത്യൻ സംഹരിപ്പിതുമൂലം ഋതുതോറുമേറുമോരാ- ദിവസമിതേ മട്ടു ചന്ദ‍്രനും ചെയ്‍വൂ. ഇങ്ങനെ രണ്ടരയാണ്ടുകൾ കൂടുമ്പോൾ വന്നിടുന്നിതധിമാസം ഗ്രീഷ്മത്തിലാദിമം വരു- മ‍ഞ്ചാം വർഷത്തിനൊടുവിൽ മറ്റേതും കൊടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യകഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, ദേശകാലമാനമെന്ന ഇരുപതാമധ്യായം

            ഇരുപത്തൊന്നാം അധ്യായം.
     
         മുപ്പത്തൊമ്പതാം   പ്രകരണം ശൂൽക്കാധ്യകഷ‍ൻ.
       
       ശൂൽക്കാധ്യക്ഷൻ   മഹാദ്വാരത്തിന്റെ സമീപത്തു കിഴക്കോട്ടോ   

വടക്കോട്ടോ മുഖമായിട്ടു ശൂൽക്കാല (ചുങ്കപ്പുര) സ്ഥാപിക്കുകയും, അവിടെ കൊടി നാട്ടുകയും വേണം. ശൂൽക്കാശാലയിൽ നാലോ അ‍ഞ്ചോ ശൂൽക്കാദായികൾ(ചുങ്കപ്പിരിവുകാർ) ഇരുന്നു ചരക്കു കൊണ്ടുവന്ന വണിക്കുകളുടെ വിവരം എഴുതണം.അവർ ആരാണ്, എവിടുത്തുകാരാണ്, ചരക്ക് എത്രയുണ്ട് , എവിടെയാണ് അടയാളമുദ്രടിച്ചത് എന്നീ വിവരങ്ങളാണെഴുതേണ്ടത്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/189&oldid=153456" എന്ന താളിൽനിന്ന് ശേഖരിച്ചത്