ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പതാം പ്രകരണം ഇരുപത്തിമൂന്നാം അധ്യായം

       സമയത്തു   സൂത്രശാലയിൽ   വന്നാൽ അധ്യക്ഷൻ ഭാണ്ഡവേതനവിനിമയം( നൂററ നൂലും  അതിന്റെ കൂലിയും കൈമാറ്റം ചെയ്തു) ചെയ്യണം.അപ്പോൾ സൂത്രപരീക്ഷയ്ക്കു മാത്രം വേണ്ട വിളക്കേ ഉണ്ടാകാവൂ. അധ്യക്ഷൻ നൂലും കൊണ്ടുവന്ന സ്ത്രീയുടെ മുഖത്തു നോക്കുകയോ അന്യകാര്യത്തെക്കുറിച്ചു സംസാരിക്കുകയോ ചെയ്താൽ പൂർവ്വസാഹസം ദണ്ഡം വേതനദാനകാലം വൈകിച്ചാൽ മധ്യമസാഹസം ദണ്ഡം. എടുക്കാത്ത പണിക്കു കൂലികൊടുത്താലും ദണ്ഡം അതുതന്നെ.
      വേതനം വാങ്ങിയിട്ടു പ്രവൃത്തി നടക്കാത്ത സ്ത്രീയുടെ അംഗുഷ്ഠസന്ദംശം (പെരുവിരലിന്റെ അഗ്രം )  വെട്ടിക്കളയണം. കൂലിവാങ്ങി ഭക്ഷിച്ചോ അപഹരിച്ചോ ഒളിച്ചോടിയോ പോകുന്ന സ്ത്രീകൾക്കും ശിക്ഷ അതുതന്നെ. കർമ്മകരന്മാർക്കു അപരാധത്തിന്നു തക്കവണ്ണം വേതനങ്ങളിൽ ദണ്ഡം വിധിക്കുകയും വേണം.
     രഞ്ജൂവർത്തകന്മാർ ( കയറുപിരിക്കുന്നവർ ),  വർമ്മകാരന്മാർ ( ചട്ട തുന്നുന്നവർ ) എന്നിവരുമായി അധ്യക്ഷൻ അടുത്തു പെരുമാറുകയും , അവരെക്കൊണ്ടു വരത്ര ( കച്ചക്കയറു് ) മുതലായ വസ്തുക്കൾ ഉണ്ടാക്കിക്കുകയും വേണം. വാഹനത്തെപ്പൂട്ടുവാനും വാഹനത്തെക്കെട്ടുവാനുമായ് നൂൽ,നാരു,ചൂരൽ,മുളയെന്നിവയാൽ തീർക്കണം കയർ.   
    കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന 
        രണ്ടാമധികരണത്തിൽ, സൂത്രാധ്യക്ഷൻ എന്ന
              ഇരുപത്തിമൂന്നാമധ്യായം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/198&oldid=153396" എന്ന താളിൽനിന്ന് ശേഖരിച്ചത്