ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാം പ്രകര​ണം നാലാം അധ്യായം


നന്മൎയ്യാദയുറപ്പിച്ചും
കാത്തും വൎണ്ണാശ്രമങ്ങളെ
ത്രയിയാൽ പാലിതം ലോകം
തെളിയും.; ക്ഷയമാൎന്നിടാ

കൗടില്ല്യന്റെ അൎത്ഥശാസ്ത്രത്തിൽ, വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, വിദ്യാസമുദ്ദേശത്തിൽ, ത്രയീസ്ഥാപന എന്ന മൂന്നാമധ്യായം


നാലാം അധ്യായം

വാൎത്താദണ്ഡ നീതി സ്ഥാപന.


വാൎത്ത എന്നാൽ കൃഷിയും, പാശുപാല്യവും, വാണിജ്യവും ആകുന്നു. അതു ധാന്യം, പശു, ഹിരണ്യം, കപ്യം, വിഷ്ടി എന്നിവയെ നൽകി ഉപകാരം ചെയ്യുന്നു. വാൎത്തയാലുണ്ടാകുന്ന കോശദണ്ഡങ്ങളെക്കൊണ്ടു രാജാവു സ്വപക്ഷത്തേയും പരപക്ഷത്തേയും സ്വായത്തമാക്കുന്നു.

ആന്വീക്ഷികി, ത്രയി, വാൎത്ത എന്നിവയുടെ യോഗക്ഷേമത്തിന്നു സാധനമായിട്ടുളതത്രെ ദണ്ഡം. അതിന്റെ നീതിയാണു് ദണ്ഡനീതി. അലബ്ധമായ ഐശ്വൎയ്യം ലഭിക്കുവാനും, ലബ്ധമായതിനെ രക്ഷിക്കുവാനും, രക്ഷിതമായതിനെ വൎദ്ധിപ്പിക്കുവാനും, വൎദ്ധിച്ചതിനെ സൽപാത്രങ്ങളിൽ അൎപ്പിക്കുവാനും ദണ്ഡം പ്രയോജനപ്പെടുന്നു. അതിന്നധീനമായിട്ടാണു് ലോകയാത്ര നടക്കുന്നതു്. ആകയാൽ, ലോകയാത്ര നടക്കേണമെന്നിച്ഛിക്കുന്ന രാജാവ് എപ്പോഴും ദണ്ഡത്തെ പ്രയോഗിച്ചും കൊണ്ടിരിക്കണം.

ജനങ്ങളെ വശത്താക്കുന്നതിന്നു ദണ്ഡംപോലെ ഇത്ര നന്നായിട്ടു മറ്റൊന്നില്ലെന്നു് ആചാൎയ്യന്മാ൪ പറയു

2 ✹












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/20&oldid=202332" എന്ന താളിൽനിന്ന് ശേഖരിച്ചത്