ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തൊന്നാം പ്രകരണം ഇരുപത്തിനാലാം അധ്യായം

        അധ്യക്ഷൻ വിതപ്പിച്ചതു കഴിച്ചുബാക്കിയുള്ള സ്ഥലത്ത് അർദ്ധസീതികന്മാർ (പകുുതി ഓഹരിക്കു പണിചെയ്യുന്നവർ) കൃഷിചെയ്യണം.അല്ലെങ്കിൽ വിളവിന്റെ നാലിലൊരംശമോ അഞ്ചിലൊരംശമോ എടുപ്പാൻ  നിശ്ചയിച്ചവരായ സ്വവീർയ്യോപജീവികൾ(ആൾപ്രയത്നം മാത്രം ചെയ്യുന്നവർ) കൃഷി ചെയ്യണം.  കൃഷിചെയ്പാൻ ഭൂമിയേറ്റുവാങ്ങിയവർ, ആപത്തുകളിലൊഴികെ , പണി ചെയ്യാതിരുന്നാൽ അനവസിതഭാഗം(കൃഷി ചെയ്യാത്ത നിലത്തിൽ വിളയേണ്ടതിന്റെ അംശം) രാജാവിന്റെ ഇച്ഛപോലെ കൊടുക്കണം.
            സ്വസേതുക്കളിൽനിന്നു വെള്ളം കോരി നനച്ചുണ്ടാക്കുന്ന സസ്യങ്ങൾക്കു വിളവിന്റെ അഞ്ചിലൊരു ഭാഗം രാജാവിനു ഉടകഭാഗം(നീർവാരം)കൊടുക്കണം. കാള തേക്കുതേവി നനച്ചുണ്ടാക്കുന്ന സസ്യങ്ങൾക്കു നാലിലൊരംശമാണ് ഉദയഭാഗം. സ്രോതോയന്ത്രം വഴിക്കുവെള്ളം തെളിച്ചുണ്ടാക്കുന്ന സസ്യങ്ങൾക്കു മൂന്നിലൊന്ന് ഭാഗമാണ് ഉദയഭാഗം. നദി, സരസ്സ്, തടാകം, കൂപം എന്നിവയിൽനിന്നു വെള്ളം തേവിയുണ്ടാക്കിയ സസ്യങ്ങൾക്കു നാലിലൊരു ഉൽഘാടം(ജലനികുതി) കൊടുക്കണം.
          കൃഷി കർമ്മത്തിനു വേണ്ട വെള്ളത്തിന്റെ പ്രമാണമനുസരിച്ച് അധ്യക്ഷൻ കൈദാരാമോ ( പാടത്തു വിതയ്ക്കേണ്ടത്) ഹൈമനമോ ( ഹേമന്തത്തിൽ വിതയ്ക്കേണ്ടത്) ഗ്രൈഷ്മികമോ( ഗ്രീഷ്മത്തിൽ വിതയ്ക്കേണ്ടത്) ആയ സസ്യത്തെ യുക്തംപോലെ വിതപ്പിക്കണം.

  • ഭുമിയുടയും വെള്ളത്തിന്റേയും ഉടമസ്ഥൻ രാജാവാണെന്നും,
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/202&oldid=151413" എന്ന താളിൽനിന്ന് ശേഖരിച്ചത്