ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧ഠ
വിനയാധികാരികം ഒന്നാമധികരണം


ന്നു. അങ്ങനെയല്ലെന്നാണു' കൌടില്യന്റെ പക്ഷം. തീക്ഷ്ണമായ ദണ്ഡംചെയ്യുന്ന രാജാവ് പ്രജകളുടെ വെറുപ്പിന്നു പാത്രമാകും. മൃദുവായ ദണ്ഡം ചെയ്യുന്നവനെ അവർ തിരസ്ക്കരിക്കയും ചെയ്യും. അർഹതപോലെ ദണ്ഡം പ്രയോഗിക്കുന്നവൻ മാത്രമേ പൂജ്യനാകയുളളൂ. വേണ്ടതുപോലെ അറിഞ്ഞു പ്രയോഗിക്കുന്നതായാൽ ദണ്ഡം പ്രജകളെ ധർമ്മാർത്ഥകാമങ്ങളോടിണക്കും; കാമക്രോധങ്ങൾ കാരണം അറിവുകൂടാതെ ദണ്ഡത്തെ പിഴച്ചു പ്രയോഗിച്ചാൽ അതു വാനപ്രസ്ഥന്മാരേയും പരിവ്രാജകന്മാരേയുംകൂടി കോപിപ്പിക്കും; ഗൃഹസ്ഥന്മാരെക്കോപിപ്പിക്കുമെന്നു പിന്നെപ്പറയേണ്ടതുണ്ടോ? ദണ്ഡം തീരെ പ്രയോഗിക്കാതിരുന്നാലോ അതു മാത്സ്യന്യായ[1]ത്തെ ചെയ്യും; ദണ്ഡധരനായിട്ടൊരാളില്ലാതിരുന്നാൽ ബലമേറിയവ൯ ബലം കുറഞ്ഞവനെ ഗ്രസിച്ചുകളയും. ശരിയായ ദണ്ഡം കൊണ്ടു രക്ഷിക്കുകകാരണമാണ് ദുബ്ബലനായവനും ബലവാനാകുന്നതു്.

ചതുവ്വണ്ണാശ്രമം ലോകം
നൃപ൯ ദണ്ഡേന കാക്കുകിൽ
സ്വധർമ്മകർമ്മരതമായ്
നിജസ്ഥാനത്തിരുന്നിടും.

കൌടിലൃന്റെ അത്ഥശാസ്രുത്തിൽ, വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, വിദ്യാസമുദ്ദേശത്തിൽ. വാർത്താദണ്ഡനീതിസ്ഥാപന എന്ന നാലാമധ്യായം.

  1. മാത്സ്യന്യായം=വലിയ മത്സ്യം ചെറിയ മത്സ്യത്തെ വിഴുങ്ങുന്നതു പോലെ ബലവാ൯ ദുർബ്ബലനെ ദ്രോഹിക്കുക.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/21&oldid=202903" എന്ന താളിൽനിന്ന് ശേഖരിച്ചത്