ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം

സൗഭാഗ്യഭംഗം വന്ന ഗമികയെ മാത്രക ( ഭോഗ്യ ഗണികയുടെ മാതാവ്) ആക്കണം. ഗണകയുടെ നിഷ്കൃയം (രാജദാസ്യമൊഴിയുന്നതിന് കൊടുക്കേണ്ട ധനം) ഇരുപത്തിനാലായിരം പണവും, ഗണികാപുത്രന്റെ നിഷ്ക്രിയം പന്തീരായിരം പണവുമാകുന്നു. ഗണികാപുത്രൻ എട്ടു വയസ്സു മുതൽക്കു രാജാവിനു കുശീലവകർമ്മം (പാട്ടും കൂത്തും ) ചെയ്യണം. ഗണികാദാസി ഭന്നഭോഗ ( ഭോഗാർഹവയസ്സിനെ അതിക്രമിച്ചവൾ) ആയാൽ കോഷ്ഠഗാരത്തിലോ മഹാനസത്തിലോ ജോലിചെയ്യണം. അവൾ ഒരു പുരുഷന്റെ അവരോധമാകനിമിത്തം ജോലിക്കുവരാത്തപക്ഷം മാസം ഒന്നേകാൽ പണം വീതം വേതനമടയ്ക്കണം. ഗണികയുടെ ഭോഗം (പുരുഷോദേയം), ദായം (പ്രീതിദേയം), ആയം, വ്യയം, ആയതി (ഭാവിയിലെ ആയവ്യയങ്ങൾ) എന്നിവയെ അധ്യക്ഷ എഴുതിവയ്ക്കണം. അവൾ അതിവ്യയം ചെയ്യുന്നതിനെ അദ്ദേഹം വിലക്കുകയും ചെയ്യണം. ഗണിക, അമ്മയുടെ കയ്യിലൊഴികെ മറ്റൊരാളുടെ വശം ആഭരണങ്ങൾ സൂക്ഷിപ്പാൻ കൊടുത്താൽ നാലേകാൽപ്പണം ദണ്ടം; തന്റെ സ്വാപാതേയ (ധനം) ത്തെ വില്ക്കുകയോ പണയപ്പെടുത്തുകയോ ചെയ്താൽ അമ്പതേകാൽപ്പണം ദണ്ടം; പുരുഷനോടു വാക്പാരുഷ്യം (ചീത്തവാക്കു പറയുക) ചെയ്താൽ ഇരുപത്തിനാലു പണവും, ദണ്ഡപാരുഷ്യം (ദണ്ഡമേൽപ്പിക്കുക) ചെയ്താൽ അതിന്റെ ഇരട്ടിയും ദണ്ഡ; പുരുഷന്റെ കർണ്ണചേദനം ചെയ്താൽ അമ്പതേകാൽപ്പണവും വേറെ ഒന്നേകാൽപ്പണവും ദണ്ഡമാകുന്നു. അകാമയും കന്യകയുമായ ഗണികയിൽ പുരുഷൻ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/215&oldid=153381" എന്ന താളിൽനിന്ന് ശേഖരിച്ചത്