ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തിനാലാം പ്രകരണം ഇരുപത്തിയേഴാം അധ്യായം

സാഹസം പ്രവർത്തിച്ചാൽ അവനു ഉത്തമസാഹസം ദണ്ഡം; സകാമയായ കന്യകയിലാണെങ്കിൽ പൂർവ്വസാഹസം ദണ്ഡം. അകാമയായ ഗണികയെ തടങ്ങൽ ചെയ്കയോ, നഷ്പാതനം ചെയ്ത (പിടിച്ചുകൊണ്ടു പോവുക)യോ, മുറിയേൽപ്പിച്ചു വ്രണപ്പെടുത്തി രൂപഹാനി വരുത്തുകയോ ചെയ്യുന്നവൻ ആയിരം പണം ദണ്ഡം. ഗണ്കയെ ദ്രോഹിക്കുന്നവന് അവളുടെ സ്ഥാനവിശേഷമനുസരിച്ച് അവൽക്കുള്ള നിഷ്ക്രീയത്തിന്റെ ഇരട്ടിയോളം ദണ്ഡം വർദ്ദിക്കുന്നതാണ്. * രാജധാനിയിൽ അധികാരം കിട്ടിയ ഗണികയെ ദണ്ഡപ്പെടുത്തുന്നവന് അവളുടെ നിഷ്ക്രിയത്തിന്റെ മൂന്നിരട്ടി ദണ്ഡം. ഗണികയുടെ അമ്മയേയോ മകളേയോ രൂപദാസിയേയോ (കോപ്പണിയിക്കുന്നവൾ) ദണ്ഡപ്പെടുത്തുന്നവനു ഉത്തമ സാഹസം ദണ്ഡം. മേൽപ്പറ‍‍‍ഞ്ഞ എല്ലാഅപരാധങ്ങളും ഒന്നാമതു ചെയ്യുമ്പോൾ അതാതിനുള്ള ദണ്ഡവും, രണ്ടാമതു ചെയ്യുമ്പോൾ അതിന്റെ ഇരട്ടിയും, മൂന്നമതു ചെയ്യുമ്പോൾ മൂന്നിരട്ടിയും വിധിക്കണം. നാലാമതും അതേ അപരാധം ചെയ്താൽ രാജാവിനു തോന്നിയതുപോലെ ദണ്ഡം വിധിക്കാം. രാജ്ഞിയോടുകൂടി വന്ന പുരുഷനെ ഗണിക അഭിഗമിക്കാതിരുന്നാൽ അവളെ ചമ്മട്ടികൊമണ്ട് ആയിരം.

  • നിഷ്ക്രയദ്രവ്യം കവിഞ്ഞത് ഇരുപത്തിനാലായിരം പണമാകയാൽ അതിന്റെ ഇരട്ടിയായ നാൽപ്പെണ്ണായിരം വരെ എന്നർത്ഥം. കനിഷ്ഠവാരത്തിലുള്ളവയളെ ദ്രോഹിച്ചാലുള്ളതിന്റെ ഇരട്ടി മധ്യവാരത്തിപ്പെട്ടവളെ ദ്രോഹിച്ചാൽ എന്നിങ്ങനെ വൃദ്ധിക്രമം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/216&oldid=153442" എന്ന താളിൽനിന്ന് ശേഖരിച്ചത്