ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൮

അധ്യക്ഷപ്രചാരം   രണ്ടാമധികരണം നാലായിടും ഗോമഹിഷോഷ്ട്രയൂഥേ- യൂഥം തിരിച്ചീടുക നൂരുനൂറായ്.  കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, ഗോദ്ധ്യക്ഷൻ എന്ന ഇരുപത്തൊമ്പതാമദ്ധ്യായം.  മുപ്പതാം അധ്യായം നാല്പത്തേഴാം പ്രകരണം. അശ്വാധ്യക്ഷൻ.  അശ്വാധ്യക്ഷൻ പണ്യാഗാരികവും, ക്രയോപാഗതവും, ആഹവലബ്ധവും, ആജാതവും, സാഹായ്യകാഗതവും,പണസ്തിതവും, യാവൽക്കാലികവുമായിട്ടുള്ള അശ്വങ്ങളുടെ കണക്ക് അവയുടെ കലം, വയസ്സ്, വർണ്ണം, ചിഹ്നം, വർഗ്ഗം, ആഗമം എന്നിവയോടുകൂടി പുസ്തകത്തിൽ എഴുതിവയ്ക്കണം. അവയിൽവച്ചു് അപ്രശസ്തങ്ങളും ന്യംഗങ്ങളും വ്യാധിതങ്ങളുമായവയെ രാജാവിന്നറിയിക്കുകയും വേണം.  അശ്വവാഹൻ ( കതിരക്കാരൻ) കുതിരയെ നോക്കുന്നതിന്നു മാസംതോറുമുള്ള ദ്രവ്യങ്ങൾ കോശാഗാരത്തിൽനിന്നും കോഷ്ഠാഗാരത്തിൽനിന്നും വാങ്ങി കാർയ്യത്തെ ചിന്തിക്കണം.  അശ്വാധ്യക്ഷൻ അശ്വങ്ങളുടെ എണ്ണത്തിന്നു തക്ക   പണ്യാഗാരികം = വിലയ്ക്കുവാങ്ങിയത്. ആഹവലബ്ധം = യുദ്ധത്തിൽ പിടിച്ചടക്കിയത്. ആജാതം = സ്വദേശവർഗത്തിൽപ്പെട്ടത്. സഹോയ്യകഗേകം= സഹായ്യത്തിന്നയച്ചുകിട്ടിയത്. പണസ്തിതം=പണയത്തിലിരിക്കുന്നത്. യാവൽകാലികം = യാല്ക്കാലികം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/229&oldid=153524" എന്ന താളിൽനിന്ന് ശേഖരിച്ചത്