ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ം നാല്പത്തേഴാം പ്രകരണം മുപ്പതാം അധ്യായം കുതിരകൾക്ക് ഖാദനം (ആഹാരഗ്രഹണം) ചെയ്യാൻ വേണ്ടി അനുവാസന (സ്നേഹവസ്തി ) മായിട്ട് ഒരു പ്രസ്താനം സ്നേഹം കൊടുക്കണം ഒരു കുഡുബം സ്നേഹം നസ്യകർമ്മ (മൂക്കിൽക്കയറ്റുക)ത്തിന്നും കൊടുക്കണം കൂടാതെ യവസം (പച്ചപ്പുല്ല്) അര ഭാരവും തൃണമായാൽ അതിലിരട്ടിയും കൊടുക്കണം . കിടപ്പാൻ ആറരത്നി. വിസ്താരത്തിൽ പുജ്ഞീലം (തൃണവിശേഷം ) ഇട്ടുകൊടുക്കയും വേണം

              ഉത്തമാശ്വത്തിന്നു പറഞ്ഞ ഈ ആഹാരാദികളെല്ലാം നാലിലൊരുഭാഗം കുറവായിട്ടും മധ്യമാശ്വത്തിന്നും,അതിൻെറ നാലിലൊരുഭാഗം കുറച്ച് അധമാശ്വത്തിന്നും കൊടുക്കേണ്ടതാണ്. എന്നാൽ രത്ഥ്യം(രഥം വലിക്കുന്നത് ),വൃഷം എന്നിങ്ങനെയുള്ള മധ്യമാശ്വത്തെ ഉത്തമാശ്വത്തോട് സമമായി ഗണിക്കേണ്ടതാണ്. അപ്രകാരമുള്ള അധമാശ്വത്തെ മധ്യമസമമായിട്ടും ഗണിക്കണം പെൺകുതിരകൾക്കും പാരശനങ്ങൾ (കോവർക്കഴുതകൾ)ക്കും മേൽപ്പറഞ്ഞ ആഹാരാദികൾ നാലിലൊന്നുകുറച്ചും കുട്ടിക്കുതിരകൾക്കു പകുതി കുറച്ചും കൊടുക്കണം.-ഇങ്ങനെ വിധായോഗം
     വിധാപാചകന്മാർ (കുതിരയുടെ ഭക്ഷ്യസാധനം പക്ഷിക്കുന്നവർ), സീത്രഗ്രാഹകന്മാർ (അശ്വപരിചാരകന്മാർ )എന്നിവർ കുതിരയുടെ ഭോജനത്തിൽ ഭാഗഭാക്കുകളാകുന്നു.
          യുദ്ധംകൊണ്ടോ,വ്യാധികൊകൊണ്ടോ, കർമ്മംകൊണ്ടോ ക്ഷീണിച്ചുവശായ കുതിരകൾ പിണ്ഢഗോചരികങ്ങൾ(ആഹാരം കഴിക്കുക  മാത്രം ചെയ്യുന്നവ) ആയിരിക്കും. .യുദ്ധത്തിനു കൊള്ളരുതാതായ കുതിരകളെ പൌരജാനപദന്മരുടെ ഉപയോഗത്തിനു വൃഷങ്ങളാക്കി
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/232&oldid=151652" എന്ന താളിൽനിന്ന് ശേഖരിച്ചത്