ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൨൭


നാല്പത്തെട്ടാം പ്രകരണം മുപ്പത്തൊന്നാം അദ്ധ്യായം


യും നീളമുളലതും ഹസ്തിനീസ്ഥാനം അധികമായിട്ടുളളതും കുമാരിയോടുകൂടിയുളളതുമായി പ്രാങ്മുഖമോ ഉദങ്മുഖമോ ആയിട്ട് ഹസ്തിശാല സ്ഥാപിക്കണം. ശാലയിൽ ഹസ്ത്യായാമമനുസരിച്ച് ചതുരശ്രമായും മിനുസമുളള ആളാനസ്തംഭ (ആനപ്പന്തി)ത്തോടും ഫലകാന്തര(പലകകൊണ്ടുളള മെതി)ത്തോടുംകൂടിയതീയും മൂത്രപുരീഷങ്ങൾ ഒഴിഞ്ഞുപോകത്തക്കതായുമുളള സ്ഥാനം (നിൽക്കുവാനുളള സ്ഥലം) നിവേശിപ്പിക്കണം.ആനയ്ക്കു കിടക്കുവാനുളള ശയ്യ ,സ്ഥാനത്തിനുളളത്ര വിസ്താരമുളളതും അതിൽ പകുതി അപാശ്രയ(ചെരിയുവാനുളള ഉന്നതസ്ഥാനം)ത്തോയുകൂടിയതുമായിരിക്കണം. സാന്നാഹ്യങ്ങളും ഔപവാഹ്യങ്ങളുമായവയ്ക്ക് ദുർഗ്ഗത്തിന്റെ അകത്തും പുറത്തുമാണ്ശാല കൽപ്പിക്കേണ്ടത്. അഹസ്സിൽ ഒന്നമത്തേയും ഏഴാമത്തേയും അഷ്ടമഭാഗങ്ങൾ ആനയ്ക്ക് സ്നാനകാലങ്ങളാകുന്നു. തദനന്തരം വിധാകാലം( തീററയുടെ കാലം), പൂർവ്വാഹ്നം ആനയുടെ വ്യായാമകാലവും, അപരാഹ്നം പ്രതിപാനകാലവുമാകുന്നു. രാത്രിയിൽ രണ്ടു ത്രിഭാഗങ്ങൾ( മുക്കൂറുകൾ)സ്വപ്നകാലങ്ങൾ ഒരു ഭാഗം കിടപ്പാനും എഴുന്നേൽപ്പാനുമുളള കാലം. ഗ്രീഷ്മകാലത്താണ് ആനയെ പ്ടിടിക്കേണ്ടത്. ഇരുപതുവയസ്സു പ്രായമായ ആന ഗ്രാഹ്യൻ(പിടിക്കുവാൻ തക്കവൻ)ആകുന്നു. ബിക്കൻ(മുലകുടുക്കുന്ന കുട്ടി),മൂ

     -------------------------------------------------
കുമാരി എന്നത് ആളാനസ്തംഭത്തിന്റെ ഉപരിങാഗത്തിങ്കൽ ആനയുടെ സുഖബന്ധനത്തിനുവേണ്ടി ഘടിപ്പിച്ചിട്ടുളള ഒരു തുലാദണ്ഡമാകുന്നു
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/238&oldid=153949" എന്ന താളിൽനിന്ന് ശേഖരിച്ചത്