ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൯ നാല്പത്തെട്ടാം പ്രകരണം മുപ്പത്തിരണ്ടാം അധ്യായം ത്നിയും അഞ്ചരത്നിയും ഉയരമുള്ളവയ്ക്കു ഉയരത്തിന്റെ ഹസ്തപ്രമാണമനുസരിച്ച് ഭോജനം നല്കണം. ബിക്കനെ ക്രീഡാർത്ഥമായി പിടിക്കാവുന്നതാണു.അങ്ങനെ പിടിച്ചാൽ അതിനെ ക്ഷീരവും യവസവും കൊടുത്തു വളർത്തേണ്ടതാകുന്നു. സഞ്ജാതലോഹിത,പ്രതിച്ഛന്ന, സംലിപ്തപക്ഷ, സമകക്ഷ്യ, വൃതികീർണ്ണമാംസ, സമതല്പതല, ജാതദ്രോണിക എന്നിവയാണ് ആനയുടെ ശോഭകൾ *

  ഭദ്രനോ , മന്ദനോ,പിന്നെ
  മൃഗസങ്കീർണ്ണലിംഗനോ
  എന്ന നോക്കിശ്ശോഭപോലെ
  പണിയിക്കേണയാനയെ.

കൗെടില്യന്റെ അർത്ഥശാസ്ത്രത്തിൽ അധ്യക്ഷപ്രചാരമെന്ന രണ്ടാമധികാരത്തിൽ, ഹസ്ത്യധ്യക്ഷൻ എന്ന മുപ്പത്തൊന്നാം അധൃായം

   മുപ്പത്തിരണ്ടാം അധ്യായം

ഹസ്തിപ്രചാരം. ഹസ്തികൾ അവയുടെ കർമ്മങ്ങളനുസരിച്ച് ദമ്യൻ , സാന്നാഹ്യൻ, ഔപവാഹ്യൻ, വ്യാളൻ എന്നിങ്ങനെ നാലുവിധമാകുന്നു

  • ആനകൾക്ക് അവസ്ഥാഭേദത്താൽ ഉണ്ടാകുന്ന ആകാരശോഭയെയാണ് ഇവിടെ ശോഭാപദംകൊണ്ട് പറയുന്നത്. ഈ ശോഭ ഏഴുവിധമാകുന്നു. സഞ്ജാതലോഹിത = എല്ലും തോലും മാത്രമുള്ള ഇളം പ്രായത്തിൽ ചോരയോട്ടം തുടങ്ങിയ ഒന്നാമത്തെ അവസ്ഥയിൽ ഉണ്ടാകുന്ന ശോ.ഭ. പ്രതിച്ഛന്ന = അല്പാല്പം മാംസമുണ്ടായി അസ്ഥിയെ മൂടിത്തുടങ്ങിയ അവസ്ഥയിലുള്ള ശോഭ.സാലിപ്തപക്ഷ = മാംസലേപം
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/240&oldid=153555" എന്ന താളിൽനിന്ന് ശേഖരിച്ചത്