ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

240 അധ്യക്ഷപ്രചാരം രണ്ടാമധികരണം വും വിഷ്ടിയും ശുൽക്കവും ദണ്ഡവും (സൈന്യം) കൊല്ലത്തിൽ പുറപ്പാടുണ്ടെന്നും പുസ്തകത്തിൽ എഴുതണം. ഓരോ കുടുംബത്തിലും സ്ത്രീകൾ ഇത്ര, പുരുഷന്മാർ ഇത്ര, ബാലന്മാർ ഇത്ര, വൃദ്ധന്മാർ ഇത്ര എന്നും കുടുംബത്തിലുള്ളവരുടെ കർമ്മം (തൊഴിൽ) എന്ത്, ചരിത്രം(ആചാരം) എന്തു, ആജീവം (ആയം) എത്ര, വ്യം എത്ര എന്നുമുഌഅ വിവരവും അറിയണം. ഇപ്രകാരം ജനപദത്തിന്റെ ചതുർഭാഗത്തെ (നാലായി വിഭജിച്ചതിൽ ഒരു ഭാഗത്തെ) സ്ഥാനികൻ ചിന്തിക്കണം. ഗോപന്മാരുടേയും സ്ഥാനികന്മാരുടേയും അധികാരസ്ഥാനങ്ങളിൽ പ്രദേഷ്ടാക്കന്മാരിൽ (കണ്ടകശോധനാധികാരികൾ) കാര്യകരണ (കണ്ടകന്മാരെ ദണ്ഡിക്കുക മുതലായത്) വും ബലിപ്രഗ്രഹ(കരത്തെ ബലം പ്രയോഗിച്ചു പിരിക്കുക) വും ചെയ്തുകൊടുക്കണം. സമാരർത്താവിനാൽ നിയമിക്കപ്പെട്ട ഗൃഹപതിവ്യഞ്ജനരായ ഗൂഢപുരുഷന്മാർ തങ്ങളെ ഏതു ഗ്രാമങ്ങളിലുള്ള ക്ഷേത്ര (ഭൂമി)ങ്ങളൂടേയും ഗൃഹങ്ങളുടേയും കുല(കുടുംബ)ങ്ങളൂടേയും പരിമാണത്തെ അറിയണം. മാനം (നീളവും വീതിയും), സഞ്ജാതം (ഉത്പന്നം) എന്നിവയോടുകൂടി ക്ഷേത്രങ്ങളേയും ഭോഗം (കരം), പരിഹാരം എന്നിവയോടുകൂടി കുലങ്ങളേയും അറിയണം. ഓരോ കുലത്തിലുമുള്ള ജംഘകളുടെ * ആകത്തുകയും അവരുടെ ആയവ്യങ്ങളേയും അറിയണം. പ്രസ്ഥിതന്മാ(പുറമേപോയവർ)രും ആഗതന്മാ(പുറമേനിന്നു


  • ജംഘയെന്നാൽ കാലു, ഇവിടെ ഇതിന്നു ലക്ഷണയാ പദചാരികൾ അതായത് ആളുകളും കന്നുകാലികളൂമെന്നർത്ഥം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/251&oldid=154064" എന്ന താളിൽനിന്ന് ശേഖരിച്ചത്