ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

241 അധ്യക്ഷപ്രചാരം രണ്ടാമധികരണം പുരുഷന്മാർ (കൊല മുതലായവ ചെയ്യുന്നവർ) എന്നിവരുടെ പ്രവേസം, സ്ഥാനം, ഗമനം, എന്നിവയേയും അവയ്ക്കുഌഅ കാരങ്ങളേയും കണ്ടുപിടിക്കണം.

സമാഹർത്താവുണർന്നുംകൊ-

ണ്ടേവം നാടിനെ നോക്കണം; തദ്യുക്തരാം സംസ്ഥകളും മറ്റു സംസ്ഥകളും തഥാ. കൗണ്ടില്യന്റെ അർത്ഥശാസ്ത്രത്തിൽ,അധ്യക്ഷപ്രചാരമാകുന്ന രണ്ടാമധികരണത്തിൽ സമാഹർത്തുപ്രചാരം- ഗൃഹപതിദേവദേഹകതാപസവ്യഞ്ജനരായ പ്രണിധികൾ എന്ന മുപ്പത്തഞ്ചാമധ്യായം.


മുപ്പത്താറാം അധ്യായം അയ്മ്പത്താറാം പ്രകരണം നാഗരീകപ്രണിധി സമാഹർത്താവ് ജനപദമെന്നപോലെ നാഗരികൻ നഗരത്തെ ചിന്തിക്കണം.* നഗരത്തിങ്കൽ ഗോപൻ പത്തുകുല(കുടുംബ)ങ്ങളേയോ, ഇരുപതു കുലങ്ങളേയോ, നാല്പതു കുലങ്ങളേയോ കുറിച്ചു ചിന്തിക്കണം. ആ കുടുബങ്ങളിലുള്ള സ്ത്രേകളുടേയും പുരുഷന്മാരുടേയും ജാതി, ഗോത്രം, നാമം, കർമ്മം, എന്നിവയോടുകൂടിയ ജംഘാഗ്ര (ജനസംഖ്യ)വും, അവരുടെ ആയവ്യയങ്ങളും ഗോപൻ അറിയണം.


  • സമാഹർത്താവ് ജനപദത്തെ നാലാക്കി ഭാഗിക്കുന്നതുപോലെ നാഗരികൻ

നഗരത്തേയും നാലുഭാഗമായിത്തിരിച്ചു കാര്യവിചാരം ചെയ്യണമെന്ന താത്പര്യം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/253&oldid=154067" എന്ന താളിൽനിന്ന് ശേഖരിച്ചത്