ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

243 അയ്മ്പത്താറാം പ്രകരണം മുപ്പത്താറാം അധ്യായം അപ്രകാരംതന്നെ ദുർഗ്ഗത്തിന്റെ ചതുർഭാഗത്തെ(നാലായിത്തിരിച്ചതിൽ ഒരു ഭാഗം) സ്ഥാനികൻ ചിന്തിക്കണം. നഗരത്തിലുള്ള ധർമ്മാവസഥികൾ (ധർമ്മശാലാധികൃതന്മാർ) പാഷണ്ഡികളായ പഥികന്മാർ വന്നാൽ അവരുടെ വിവരം ഗോപനെയൊ സ്ഥനികനേയോ അറിയിച്ചിട്ടുവേണം താമസിപ്പിക്കുവാൻ. സ്വയമായി പരീക്ഷിച്ചു വിശ്വാസം വന്ന തപസ്വികളേയും ശ്രോത്രിയന്മാരേയും മാത്രമേ അവർ താമസിക്കുവാൻ അനുവദിക്കാവൂ. കാരുക്കളേയും ശില്പികളൂം തങ്ങളുടെ ഗൃഹങ്ങളിൽ വരുന്ന സ്വജനങ്ങളെ സ്വകർമ്മസ്ഥാനങ്ങളിൽ വേണം പാർപ്പിക്കുവാൻ. വൈദേഹന്മാരും, അന്യോന്യം വരുന്ന പഥികന്മാരെ തങ്ങളുടെ കർമ്മസ്ഥനങ്ങളിൽ മാത്രമേ വസിപ്പിക്കാവൂ. അവർ അദേശത്തിങ്കലോ അകാലത്തിങ്കലോ അകാലത്തിങ്കലോ പണ്യങ്ങളെ വിക്രയം ചെയ്കയോ, വിക്രയംചെയ്വാൻ പാടില്ലാത്ത വസ്തുക്കളെ വിൽക്കുകയോ ചെയ്യുന്നതായാൽ ആ വിവരവും വിദേഹകന്മാർ അറിയിക്കണം. ശൗണ്ഡികന്മാർ (മദ്യവ്യാപാരികൾ), പക്വമാംസികന്മാർ (പക്വമാംസവ്യവഹാരികൾ), ഔദാനികന്മാർ( അന്നവിക്രയികൾ), വേശ്യകൾ എന്നിവർ വിശ്വസ്തനെന്നറിവുള്ള ആളെ മാത്രമേ തങ്ങളുടെ കർമ്മസ്ഥാനങ്ങളിൽ പാർപ്പിക്കാവോ. അങ്ങനെ പാർക്കുന്നവൻ അതിവ്യയം ചെയ്കയോ അത്യാഹിതമായ (മാത്രകവിഞ്ഞ) കർമ്മം ചെയ്കയോ ചെയ്യുന്നതായാൽ ആ വിവരവും അവർ അറിയിക്കണം ചികിത്സകൻ ഏതെങ്കിലും ഗൃഹത്തിൽ വച്ച് പ്രച്ഛന്നമായിട്ടു വ്രണചികിത്സ ചെയ്കയോ അപത്ഥ്യമായിട്ടുഌഅ ചികിത്സ ചെയ്കയോ ഗൃഹസ്വാമി അങ്ങനെ ചെയ്യിക്ക

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/254&oldid=154068" എന്ന താളിൽനിന്ന് ശേഖരിച്ചത്