ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

244 അധ്യക്ഷപ്രചാരം രണ്ടാമധികരണം

യോ ചെയ്താൽ ആ വിവരം ഗൃഹസ്വാമിയോ ചികിത്സകനോ ഗോപനേയോ സ്ഥാനികനേയോ അറിയിച്ചാൽ അപരാധത്തിങ്കൽനിന്നു മുക്തനാകും;അതുചെയ്യാത്തപക്ഷം രണ്ടുപേരും ഒരുപോലെ അപരാധികളായിരിക്കും. ഏതുഗൃഹത്തിന്റെയും ഉടമസ്ഥൻ സ്വഗൃഹത്തിൽനിന്നും പോകയോ സ്വഗൃഹത്തിൽ വരികയോ ചെയ്തവരായ അപരിചിതന്മാരുടെ വിവരം ഗോപനേയോ സ്ഥാനികനേയോ അറിയിക്കണം. അതു ചെയ്യാത്തപക്ഷം ആ പോയവരോ വന്നവരോ ആ രാത്രിയിൽ ചെയ്യുന്ന ദോഷങ്ങൾക്കു ഗൃഹസ്വാമി ഉത്തരവാദിയാകും. ക്ഷേമരാത്രികളീൽ (അപരാധം ചെയ്യാത്ത രാത്രികളിൽ)ഗൃഹസ്വാമി മൂന്നുപണം ദണ്ഡം കെട്ടുകയും വേണം. പഥികന്മാരും ഉല്പഥികന്മാരും (തദ്വേഷധാരികളായ ചാരന്മാർ) നഗരത്തിന്റെ പുറത്തും അകത്തുമുള്ള ദേവാലയം, പുണ്യസ്ഥാനം, വനം, ശ്മശാനം, എന്നീസ്ഥാനങ്ങളിൽ സവ്രണനായോ, അനിഷ്ടങ്ങളായ ഉപകരണങ്ങളെ ധരിച്ചവനായോ, ഉത്ഭാണ്ഡീകൃത (അതിഭാരം ചുമന്നവൻ)നായോ ആവിഗ്ന (ഭീതൻ) നായോ, അതിനിദ്രചെയ്യുന്നവനായോ കാണുന്നവനെ പിടിക്കണം. അപ്രകാരം തന്നെ നഗരാഭ്യന്തരത്തിലുള്ള ശൂന്യഗൃഹം, ആവേശനം (ശില്പിശാല) ശൗണ്ഡികഗൃഹം, ഔദനികഗൃഹം, പക്വമാംസികകൃഹം, ദ്യൂതാവാസം(ചൂതുകളിക്കാരുടെ പാർപ്പിടം) പാഷണ്ഡഗൃഹം എന്നിവയിലും സംശയിക്കത്തക്കവരുണ്ടോ എന്നു ഗൂഢപുരുഷന്മാർ അന്വേഷിക്കണം. ഗ്രീഷ്മത്തിൽ പകൽ മൂന്നാമത്തേയും നാലാമത്തേയും ചതുർഭാഗങ്ങളീല അഗ്നി കത്തിക്കുന്നതിനെ പ്രതിഷേധി

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/255&oldid=154065" എന്ന താളിൽനിന്ന് ശേഖരിച്ചത്