ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം രത്ഥ്യയിൽ പാംസു(പൊടി)കൊണ്ടുപോയി ഇട്ടാൽ അരക്കാൽപ്പണം ദണ്ഡം;ചളിവെള്ളം വിട്ടു രത്ഥ്യയെ നിരോധിച്ചാൽ കാൽപ്പണം ദണ്ഡം;രാജമാർഗത്തിലാണ് ഇവ ചെയ്തയെങ്കിൽ മേൽപറഞ്ഞതിന്റെ ഇരട്ടി ദണ്ഡം. പുണ്യസ്ഥാനം, ഉദകസ്ഥാനം(കുളം മുതലായത്)ദേവാലയം,രാജപരിഗ്രഹം(രാജാവിവന്റെ വക കെട്ടിടം)എന്നിവയിൽ മലവിസർജനം ചെയ്താൽ ഒരു പണം മുതൽ ക്രമത്തിൽ ഓരോപണം അധികമായിട്ടു വിഷ്ഠാദണ്ഡം;ഈ സ്ഥാനങ്ങളിൽ തന്നെ മലമൂത്രവിസർജ്ജനം ചെയ്താൽ മേൽപറഞ്ഞതിന്റെ പകുതി ദണ്ഡം.എന്നാൽ ഭൈഷജ്യം(വിരേചനാദിയായ ഔഷധം)സേവിക്കുകകൊണ്ടോ ആണ് ഉക്ത സ്ഥാനങ്ങളിൽ മലമൂത്രവിസർജനം ചെയ്തെെങ്കിൽ ദണ്ഡമില്ല. പൂച്ച, ശ്വാവ്,കീരി,സർപ്പം എന്നിവയുടെ ശവങ്ങൾ നഗരത്തിനുള്ളിലെറിഞ്ഞാൽ മൂന്നു പണം ദണ്ഡം;കഴുത,ഒട്ടകം, കോവർകഴുത, കുതിര,പശു എന്നിവയുടെ ശവങ്ങൾ എറിഞ്ഞാൽ ആറുപണം ദണ്ഡം;മനുഷ്യ പ്രേതങ്ങൾ നഗരത്തിനുള്ളിൽ പ്രേക്ഷേപിച്ചാൽ അയ്യതുപണം ദണ്ഡം. ശവദ്വാരത്തൂടെയല്ലാതെ വഴിമാറ്റിമറ്റൊരു ദ്വാരത്തൂടെ ശവം കൊണ്ടുപോയ് വന്നു പൂർവസാഹസം ദണ്ഡം;അങ്ങനെ കൊണ്ടുപോകുന്നതിനെ തടുക്കാതിരുന്ന ദ്വാരപാലകൻമാര‍ക്കു ഇരുന്നൂറു പണം ദണ്ഡം;ശ്മശാനത്തിലല്ലാതെ മറ്റൊരു സ്ഥലത്തു ശവം മറവു ചെയ്തതോ ദഹിപ്പിക്കയോ ചെയ്താൽ പന്തണ്ടു പമം ദണ്ഡം. രാത്രിയിൽ ആറു നാഴിക രാവു ചെല്ലുബോഴും ആറു നാഴിക പുലരുനാനുള്ളപ്പോഴും നഗരത്തിൽ യാമരുതുയ്യം

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/257&oldid=151349" എന്ന താളിൽനിന്ന് ശേഖരിച്ചത്