ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൬
വിനയാധികാരികം ഒന്നാമധികരണം


യിക്കണ്ടാൽ ഛായ (പുരുഷമാനം) നാളിക (കാലമാനം) എന്നിവയാകുന്ന കടിഞ്ഞാൺകൊണ്ടു അദ്ദേഹത്തെ അസഹ്യപ്പെടുത്തുകയും വേണം.[1]

തുണവേണ്ടോന്നു രാജത്വം,
ഒറ്റച്ചക്രം നടന്നിടാ;
ആകയാൽ സചിവന്മാരെ
വെച്ചു കേൾക്കുക തന്മതം.

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ,വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, ഇന്ദ്രിയജയത്തിൽ രാജൎഷിവൃത്തമെന്ന ഏഴാമധ്യായം.

എട്ടാം അധ്യായം

നാലാം പ്രകരണം, അമാത്യോൽപത്തി.


സഹപാഠികളെ അമാത്യന്മാരായി നിശ്ചയിക്കേണമെന്നു ഭാരദ്വാജൻ അഭിപ്രായപ്പെടുന്നു. കാരണം, അവരുടെ ശൌചവും സാമൎത്ഥ്യവും കണ്ടറിഞ്ഞിട്ടുളളതാകയാൽ അവർ രാജാവിന്നു വിശ്വാസ്യന്മാരായിരിക്കുമെന്നതുതന്നെ.

അതരുതെന്നു വിശാലാക്ഷൻ. അവർ കൂടെക്കളിച്ചവരാകയാൽ രാജാവിനെ അനാദരിച്ചേക്കും. രാജാവിനോടൊത്തു ഗുഹ്യങ്ങളായ കാൎയ്യങ്ങളിൽ ഏൎപ്പെട്ടിട്ടുള്ളവരാരോ, അവർ അദ്ദേഹത്തിന്റെ ശീലത്തിലും വ്യസനത്തിലും (ശീലക്കേടിലും) സമാനന്മാരായതുകൊണ്ട് അവരെ അമാത്യന്മാരാക്കണമെന്നാണു വിശാലാക്ഷന്റെ പ

  1. ഛായ, നാളിക എന്നിവയെക്കൊണ്ടു സമയം ഇത്രയായെന്നു മണിയടിച്ചറിയിച്ചു രാജാവിനെ ഉണർത്തണമെന്നു താൽപൎയ്യം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/27&oldid=204150" എന്ന താളിൽനിന്ന് ശേഖരിച്ചത്