ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൬൦
ധൎമ്മസ്ഥീയം മൂന്നാമധികരണം


കന്യകയെ അലങ്കരിച്ചിട്ട് വരന്നു കന്യകാദാനം ചെയ്തുകൊടുക്കുന്നതു ബ്രാഹ്മം എന്ന വിവാഹം. സഹധൎമ്മചൎയ്യ (സഹധൎമ്മശ്ചൎയ്യതാം എന്ന മന്ത്രം)യോടെ ചെയ്യുന്ന കന്യകാദാനം പ്രാജാപത്യം. വരന്റെ കയ്യിൽനിന്നു ഗോമിഥുനത്തെ വാങ്ങിയിട്ടു കന്യകയെ പ്രദാനം ചെയ്യുന്നതു് ആൎഷം. യജ്ഞവേദിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഋത്വിക്കിന്നായിക്കൊണ്ടു് കന്യകയെക്കൊടുക്കുന്നതു് ദൈവം. കന്യകയും വരനും സ്വേഛയോടെ സമ്മതിച്ചു മിഥസ്സമവായം (അന്യോന്യസംയോഗം) ചെയ്യുന്നതായാൽ ഗാൎന്ധവ്വം. വരന്റെ കയ്യിൽനിന്നു ശുൽക്കം വാങ്ങിയിട്ടു് കന്യകയെക്കൊടുക്കുന്നതായാൽ ആസുരം. ബലാൽക്കാരേണ കന്യകയെ അപഹരിച്ചുകൊണ്ടുപോകുന്നതായാൽ രാക്ഷസം. കന്യക ഉറങ്ങിക്കിടക്കുമ്പോഴോ മത്തയായിരിക്കുമ്പോഴോ അവളെ പിടിച്ചുകൊണ്ടുപോകുന്നതായാൽ പൈശാചം.

ഇവയിൽവച്ചു ആദ്യം പറഞ്ഞ നാലുവിധം വിവാഹങ്ങൾ പിതാവുപ്രമാണമായിട്ടുള്ളവയും ധൎമ്മ്യങ്ങളുമാണ്. ശേഷമുള്ളവ മാതാവും പിതാവും പ്രമാണമായിട്ടുള്ളവയത്രെ. എന്തുകൊണ്ടെന്നാൽ അവരിരുവരും കൂടിയാണല്ലോ കന്യകയുടെ ശുൽക്കത്തെ വാങ്ങുന്നതു്. അവരിൽവച്ച് ഒരാളില്ലെന്നുവരുമ്പോൾ മറ്റെ ആൾ കന്യാശുൽക്കം വാങ്ങുകയും ചെയ്യുന്നു.

ദ്വിതീയശുല്ക്കം (പ്രീതിവശാൽ കന്യകയ്ക്കു കൊടുക്കുന്ന ധനം) സ്ത്രീക്കുതന്നെ അവകാശപ്പെട്ടതായിരിക്കും. പ്രത്യാരോപണം (സന്തോഷം കൊണ്ടുള്ള ഭൂഷണാദിദാനം) എല്ലാവൎക്കും ചെയ്വാൻ വിരോധമില്ലാത്തതാണു്.

വൃത്തി (ഉപജീവനത്തിന്നുവേണ്ടിയുള്ള ഭൂമി, ഹിര

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/271&oldid=203174" എന്ന താളിൽനിന്ന് ശേഖരിച്ചത്