ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൬൧
അയ്‌മ്പത്തൊമ്പതാം പ്രകരണം രണ്ടാം അധ്യായം


ണ്യം മുതലായതു്), ആബന്ധ്യം (ദേഹത്തിൽ ബന്ധിക്കുന്ന ഭൂഷണാദികൾ) എന്നിങ്ങനെ രണ്ടു വിധത്തിലാണു സ്ത്രീധനം. വൃത്തിയുടെ സംഖ്യ കവിഞ്ഞതു് രണ്ടായിരം പണമാകുന്നു. ആബന്ധ്യത്തിന്നു് ഇത്രയെന്നു നിയമമില്ല.

സ്ത്രീധനത്തെ തൻറെ പുത്രന്മാരുടേയും സ്നുഷ (പുത്രഭാൎയ്യമാർ)മാരുടേയും ഭൎമ്മ (പോഷണം)ത്തിലും ഭൎത്താവു് തൻറെ ജീവിതത്തിന്നു് പ്രതിവിധി ചെയ്യാതെ ദേശാന്തരത്തെക്കു പോയിരിക്കുമ്പോഴും ഭാൎയ്യയ്ക്കു് അനുഭവിക്കുവാൻ വിരോധമില്ല. പ്രതിരോധകൻ (പിടിച്ചു പറിക്കുന്ന കള്ളൻ), വ്യാധി, ദുൎഭിക്ഷം, ഭയം ​എന്നിവയുടെ പ്രതികാരത്തിങ്കലും ധൎമ്മകാൎയ്യത്തിങ്കലും ഭൎത്താവിനും സ്ത്രീധനം വിനിയോഗിക്കുവാൻ വിരോധമില്ല. ധൎമ്മിഷ്ഠങ്ങളായ വിവാഹങ്ങളിൽ (ബ്രാഹ്മാദികളായി ആദ്യം പറഞ്ഞ നാലു വിവാഹങ്ങളിൽ)കിട്ടിയ സ്ത്രീധനത്തിന്മേൽ, ദമ്പതിമാൎക്കു രണ്ടു പുത്രന്മാരുണ്ടായതിന്നുശേഷമോ അവർ രണ്ടു പേരും ചേൎന്നു മൂന്നു സംവത്സരം ഉപഭുജിച്ചതിന്നുശേഷമോ ചോദ്യമില്ല. ഗാന്ധൎവ്വം, ആസുരം എന്നീ വിവാഹങ്ങളിലെ സ്ത്രീധനങ്ങൾ ഉപഭുജിച്ചാൽ അവ രണ്ടും വൃദ്ധിയോടുകൂടി കൊടുപ്പിക്കേണ്ടതാണ്. രാക്ഷസം, പൈശാചം ​എന്നീ വിവാഹങ്ങളിലെ സ്ത്രീധനം ഉപഭുജിച്ചാൽ സ്തേയദണ്ഡം നൽകുകയും വേണം-ഇങ്ങനെ വിവാഹധൎമ്മം.

ഭൎത്താവു് മൃതനായാൽ, ധൎമ്മകാമയായിരിക്കുന്ന സ്ത്രീ അപ്പോൾത്തന്നെ ആഭരണം അഴിച്ചുവച്ചിട്ടു ശുൽക്കശേഷത്തെയും (അനുഭവിച്ചുകഴിഞ്ഞു ബാക്കിയുള്ള ശുൽക്കത്തെ) ആഭരണശേഷത്തേയും വാങ്ങേണ്ടതാണ്. അവയെ വാങ്ങിയിട്ടു പിന്നെ മറ്റൊരു ഭൎത്താവിനെ സ്വീകരിച്ചാൽ അതുരണ്ടും വൃദ്ധിയോടുകൂടി കൊടുപ്പിക്കേണ്ടതാകു

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/272&oldid=203338" എന്ന താളിൽനിന്ന് ശേഖരിച്ചത്