ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൬൩
അയ്‌മ്പത്തൊമ്പതാം പ്രകരണം രണ്ടാം അധ്യായം


കം പുത്രന്മാരുണ്ടായിട്ടുള്ള സ്ത്രീയുടെ സ്ത്രീധനം അവരുടെ പിതാക്കന്മാർ നൽകിയതുപോലെ അതാതു പുത്രന്മാരുടെ പേരിൽ ഉറപ്പിക്കണം. കാമകാരണീയം (ഇഷ്ടംപോലെ വിനിയോഗിക്കാവുന്നതു്) ആയിട്ടുള്ള സ്ത്രീധനം കൂടിയും, അന്യഭൎത്താവിനെ സ്വീകരിക്കുന്ന സ്ത്രീ, പുത്രന്റെ കയ്യിൽ കൊടുക്കണം.

അപുത്രയായിട്ടുള്ള സ്ത്രീ വിധവയായിത്തീൎന്നാൽ പതിശയനത്തെ പാലിച്ചുംകൊണ്ടു (പാതിവ്രത്യം ദീക്ഷിച്ചുംകൊണ്ടു) ഗുരുസമീപത്തിങ്കലിരുന്നു് ആയുഃക്ഷയംവരെ സ്ത്രീധനത്തെ നശിപ്പിക്കാതെ അനുഭവിക്കേണ്ടതാണു്. ആപത്തു സംഭവിക്കുമ്പോൾ ഉപയോഗിപ്പാനുള്ളതാണല്ലോ സ്ത്രീധനം. അതു അവളുടെ മരണശേഷം ദായാദങ്കൽ (ഭൎത്താവിന്റെ സപിണ്ഡങ്കൽ) ലയിക്കും. ഭൎത്താവു ജീവിച്ചിരിക്കുമ്പോൾ ഭാൎയ്യ മരിച്ചുപോയാൽ പുത്രന്മാരും പുത്രിമാരും സ്ത്രീധനത്തെ ഭാഗിച്ചെടുക്കണം. പുത്രന്മാരില്ലെങ്കിൽ പുത്രിമാൎക്കു ഭാഗിച്ചെടുക്കാം. പുത്രിമാരും ഇല്ലെങ്കിൽ ഭൎത്താവിന്നെടുക്കാം. ശുൽക്കം, അന്വാധേയം (പിതൃഗൃഹത്തിൽ നിന്നു കൊണ്ടുവന്നതു്) എന്നിവയും ബന്ധുക്കൾ കൊടുത്തതായ മററു ധനങ്ങളും ബാന്ധവന്മാർ ഹരിക്കണം_ഇങ്ങനെ സ്ത്രീധനകല്പം.

അപ്രജായമാനയോ അപുത്രയോ വന്ധ്യയോ ആയ ഭാൎയ്യയെ എട്ടു സംവത്സരവും, ബിന്ദു (ജീവനില്ലാത്ത കുട്ടികളെ പ്രസവിക്കുന്നവൾ) ആയവളെ പത്തു സംവത്സരവും, കന്യാപ്രസവിനിയായവളെ പന്ത്രണ്ടു സംവത്സരവും പുത്രനുണ്ടാകുമോ എന്നു പരീക്ഷിക്കുവാൻ വേണ്ടി കാത്തിരിക്കണം. അതിന്നുശേഷം പുത്രാൎത്ഥിയായ ഭൎത്താവു രണ്ടാമതൊരുവളെ വിവാഹം ചെയ്യാം. ഈ കാലനിയമത്തെ അതിക്രമിച്ചു പ്രവൃത്തിച്ചാൽ ശുൽക്കവും സ്ത്രീധനവും ആധിവേദനികത്തിൽ (രണ്ടാം വിവാഹത്തിന്നു കിട്ടുന്ന ധന

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/274&oldid=203888" എന്ന താളിൽനിന്ന് ശേഖരിച്ചത്