ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൬൪
ധൎമ്മസ്ഥീയം മൂന്നാമധികരണം


ത്തിൽ) പകുതിയും ആദ്യത്തെ ഭാൎയ്യക്കു കൊടുക്കണം. ഇരുപത്തിനാലുപണംവരെ വരുന്ന ദണ്ഡം രാജാവിന്നു അടയ്ക്കുകയും വേണം. ശുൽക്കവും സ്ത്രീധനവും ലഭിച്ചിട്ടില്ലാത്ത ആദ്യഭാൎയ്യക്കു ശുൽക്കവും സ്ത്രീധനവുമായിട്ടു് ആധിവേദനികത്തിന്നു തുല്യമായ ധനവും തക്കതായ വൃത്തിയും കൊടുത്താൽ അനേകം സ്ത്രീകളെ വേൾക്കുന്നതിന്നും വിരോധമില്ല. എന്തുകൊണ്ടെന്നാൽ സ്ത്രീകൾ പുത്രാൎത്ഥമാരാകകൊണ്ടുതന്നെ.

അനേകം വിവാഹംചെയ്ത പുരുഷന്റെ ഭാൎയ്യമാൎക്കു് ഒരേ കാലത്തിങ്കൽ തീൎത്ഥം (ഋതുപ്രാപ്തി) സംഭവിച്ചാൽ വിവാഹക്രമമനുസരിച്ചു് ആദ്യം വിവാഹം ചെയ്തവളോ ജീവൽപുത്രയോ ആയവളെ ആദ്യം ഗമിക്കണം.

തീൎത്ഥത്തെ മറച്ചുവയ്ക്കുകയും ഭൎത്താവിനെ അഭിഗമിക്കാതിരിക്കുകയും ചെയ്യുന്നവൾക്കു തൊണ്ണൂററാറുപണം ദണ്ഡം. പുത്രവതി, ധൎമ്മകാമ, വന്ധ്യ, ബിന്ദു, നീരജസ്ക (ഋതുപ്രാപ്തി മാറിയവൾ) എന്നിങ്ങനെയുള്ളവളെ അവൾ അകാമയാണെങ്കിൽ ഗമിക്കരുതു്; പുരുഷൻ അകാമനാണെങ്കിലും ഗമിക്കരുതു്. കുഷ്ഠിനിയോ ഉന്മത്തയോ ആയിട്ടുള്ളവളേയും ഗമിക്കരുതു്. സ്ത്രീയാകട്ടെ പുത്രോൽപത്തിക്കു വേണ്ടി അപ്രകാരമുള്ള ഭൎത്താവിനേയും ഗമിക്കണം.

നീചനായ്തീൎന്നവൻ, നാടു
വിട്ടവൻ, രാജകില്‌ബിഷി,
പ്രാണഘ്നൻ, പതിതൻ, ക്ലീബ,-
നീദൃശൻ ത്യാജ്യനാം പതി.


കൌടില്യൻെറ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന മൂന്നാ
മധികരണത്തിൽ, വിവാഹസംയുക്തത്തിൽ വിവാഹ
ധൎമ്മം__സ്ത്രീധനകല്പം__ആധിവേദനികം
എന്ന രണ്ടാമധ്യായം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/275&oldid=203933" എന്ന താളിൽനിന്ന് ശേഖരിച്ചത്