ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൬൭
അയ്‌മ്പത്തൊമ്പതാം പ്രകരണം മൂന്നാം അധ്യായം


കൊണ്ടു പുരുഷൻ മോക്ഷത്തെ ഇച്ഛിച്ചാൽ അവളുടെ കയ്യിൽനിന്നു വാങ്ങിയ സ്ത്രീധനം അദ്ദേഹം അവൾക്കു കൊടുക്കണം. പുരുഷന്റെ വിപ്രകാരം കാരണം സ്ത്രീ മോക്ഷത്തെ ഇച്ഛിക്കുന്നപക്ഷം അവളോടു വാങ്ങിയ സ്ത്രീധനം കൊടുക്കേണ്ടതില്ല. ധൎമ്മവിവാഹങ്ങൾക്കു (ബ്രാഹ്മാദിവിവാഹങ്ങൾക്കു) മോക്ഷം അനുവദിക്കുകയുമില്ല-- ഇങ്ങനെ ദ്വേഷം.

ഭൎത്താവിനാൽ പ്രതിഷേധിക്കപ്പെട്ട സ്ത്രീ ദൎപ്പക്രീഡയിലും മദ്യക്രീഡയിലും ഏൎപ്പെടുന്നതായാൽ മൂന്നു പണം ദണ്ഡം കൊടുക്കണം. പകൽ, സ്ത്രീകൾ നടത്തുന്ന പ്രേക്ഷകളോ വിഹാരങ്ങളോ (ഉദ്യാനക്രീഡകൾ) കാണ്മാൻപോയാൽ ആറുപണം ദണ്ഡം; പുരുഷന്മാർ നടത്തുന്ന പ്രേക്ഷാവിഹാരങ്ങളെ കാണ്മാൻപോയാൽ പന്ത്രണ്ടു പണം ദണ്ഡം. രാത്രിയിലാണെങ്കിൽ ഇവയുടെ ഇരട്ടി ദണ്ഡം. ഭൎത്താവുറങ്ങിക്കിടക്കുമ്പോഴോ മത്തനായിരിക്കുമ്പോഴോ ഗൃഹത്തിൽനിന്നു പുറത്തുപോകയോ ഭൎത്താവിന്നു വാതിൽ തുറന്നുകൊടുക്കാതിരിക്കുകയോ ചെയ്യുന്നവൾക്കു പന്ത്രണ്ടു പണം ദണ്ഡം. രാത്രിയിങ്കൽ നിഷ്കാസനം ചെയ്താൽ അതിലിരട്ടി. സ്ത്രീപുരുഷന്മാർ മൈഥുനാൎത്ഥമായിട്ടു് അസഭ്യമായിട്ടുള്ള ശൃംഗാരചേഷ്ടകൾ കാണിക്കുകയോ, രഹസിങ്കൽവച്ചു് അശ്ലീലസംഭാഷണം ചെയ്കയോ ചെയ്താൽ ഇരുപത്തിനാലുപണം സ്ത്രീക്കു ദണ്ഡം; പുരുഷന്നു അതിലിരട്ടി. കേശം, നീവി (മടിക്കുത്തു്), ദന്തം, നഖം എന്നിവയിൽപ്പിടിച്ചാൽ സ്ത്രീക്കു് പൂൎവ്വസാഹസം ദണ്ഡം; പുരുഷന്നാണെങ്കിൽ അതിലിരട്ടി. ശങ്കിതസ്ഥാനത്തുവച്ചു സംഭാഷണം ചെയ്താൽ പണത്തിന്റെ സ്ഥാനത്തു് ശിഫാദണ്ഡം (അടിശ്ശിക്ഷ) വിധിക്കുന്നതാണു്. അങ്ങനെ ചെയ്യുന്ന സ്ത്രീകളുടെ രണ്ടു പാൎശ്വഭാഗങ്ങളിലും ഗ്രാമമധ്യത്തിൽവച്ചു ചണ്ഡാലനെക്കൊണ്ടു് അയ്യഞ്ചടി അടിപ്പി

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/278&oldid=204153" എന്ന താളിൽനിന്ന് ശേഖരിച്ചത്