ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
          നാലാം അധ്യായം

നിഷ്പതനം,പത്ഥ്യനുസരണം,ഹ്രസ്വപ്രവാസO,

        ദീർഘപ്രവാസം. 

ഭർത്താവിൻറെ വിപ്രകാരം (അപരാധം)കാരണമായി ട്ടല്ലാതെ ഭർതൃഗൃഹത്തിങ്കൽനിന്നു നിഷ്പതനംചെയ്ത (പുറ ത്തേക്കുപോയ) സ്ത്രീക്കു" ആറുപണം ദണ്ഡഠ; പോകരുതെന്നു നിഷേധിച്ചിട്ടാണ് പോയതെങ്കിൽ പന്ത്രണ്ടു പണം.പ്രതിവേശഗൃഹO (അയൽഗൃഹം) കടന്നുപോയെങ്കിൽ ആറുപണം. പ്രാതിവേശികൻ, ഭിക്ഷു, വൈദേഹകൻ എന്നിവർക്കു താമസിപ്പാൻ സ്ഥലമോ ഭിക്ഷയോ കൊടുക്കുകയോ അവരുടെ പണ്യo വാങ്ങുകയോ ചെയ്താൽ പന്ത്രണ്ടുപണം ദണ്ഡo; ഗൃഹത്തിൽ കടക്കരുതെന്നു നിഷേധിക്കപ്പെട്ടവരായ പ്രാതിവേശികാദികളോടാണ് ഈ വക ഇടപാടുകൾ ചെയ്തതെങ്കിൽ പൂർവ്വസാഹസദണ്ഡം. പരഗൃഹങ്ങളെ (അയൽവക്കത്തുള്ള വീടുകളെ) അതിക്രമിച്ചു പോയെങ്കിൽ ഇരുപത്തിനാലുപണം ദണ്ഡം. പരന്റെ ഭാര്യയ്ക്കു, ആപത്തുകളിലൊഴികെ, താമസിപ്പാൻ സ്ഥലം കൊടുത്താൽ നൂറുപണം ദണ്ഡം. വാരണംചെയ്തിട്ടോ അറിയാതെകണ്ടോ ആണ് അവൾ വന്നതെങ്കിൽ ദോഷമില്ല.

    പതിവിപ്രകാരം (ഭർത്താവിന്റെ അപരാധം)കാര ണം ഭർത്താവിന്റെ ജ്ഞാതിയോ സുഖാവസ്ഥനോ (ഗൃഹസ്ഥനോ), ഗ്രാമികനോ, അന്വാധിയോ ( സ്ത്രീധനം സൂക്ഷിക്കുന്നവൻ)ആയ പുരുഷന്റെയോ,ഭിക്ഷുകിയോ ജ്ഞാതിയോ ആയ സ്ത്രീയുടേയൊ ഗൃഹങ്ങളിലൊന്നിൽ പുരുഷന്മാരില്ലാത്തപ്പോൾ പോകുന്നതിന്നു ദോഷമില്ലെന്നു ആചാര്യന്മാർ പറയുന്നു.എന്നാൽ ജ്ഞാതിഗൃഹത്തിലേക്കു പോകുന്നതിൽ അവിടെ പുരുഷന്മാരുള്ള പക്ഷവും ദോഷമില്ലെ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/280&oldid=154127" എന്ന താളിൽനിന്ന് ശേഖരിച്ചത്