ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാം അദ്ധ്യായം അറുപതാം പ്രകരണം ദായവിഭാഗം- ദായക്രമം പിതൃമാന്മാരായ പുത്രന്മാർ, പിതാവും മാതാവും ജീവിച്ചിരിക്കുമ്പോൾ, അനീശ്വരന്മാർ (അസ്വാതന്ത്രന്മാർ) ആകുന്നു. അവർക്ക് മാതാപിതാക്കന്മാരുടെ കാലശേഷം, പിതൃദ്രവ്യങ്ങളുടെ ദായവിഭാഗം ചെയ്യാവുന്നതാണ്. സ്വയമാർജ്ജിത ദ്രവ്യം ഭാഗിക്കുവാൻ പാടുള്ളതല്ല. എന്നാൽ സ്വയമാർജ്ജിതദ്രവ്യം പിതൃദ്രവ്യത്തിങ്കൽനിന്നുണ്ടായതാണെങ്കിൽ ഭാഗിക്കാം. അവിഭക്തോപഗതന്മാർ (ഭാഗിക്കാതെ മരിച്ചുപോയവർ) ആയിട്ടുള്ളവരുടെ പുത്രന്മാരും പൗത്രന്മാരും, നാലാം പുരുഷാന്തരം വരെ അവിച്ഛിന്നമായി ഭവിക്കുന്നു. വിച്ഛിന്നപിണ്ഡന്മാരായാൽ പിന്നെ എല്ലാരും സമമായി സ്വത്തിനെ ഭാഗിക്കണം. പിതൃദ്രവ്യം ഇല്ലാതെയോ ഉള്ളത് ഭാഗിച്ചിട്ടോ ഏക കുടുംബമായി ജീവിച്ചു പോരുന്നവർക്ക് പിന്നെയും ഭാഗം ചെയ്യാവുന്നതാണ്. ജീവിച്ചു പോരുന്നവർക്ക് പിന്നെയും ഭാഗം ചെയ്യാവുന്നതാണ് ആ ഭാഗത്തിൽ യാതൊരുവന്റെ പ്രയത്നത്താൽ ഭാഗം വർധിച്ചുവോ അവനു രണ്ടംശം ലഭിക്കുന്നതാണ്. അപുത്രനായിട്ടു മരിച്ചു പോയവന്റെ ദ്രവ്യം സോദരയ്യന്മാരായ ഭ്രാതാക്കന്മാരോ സഹജീവികളോ ഹരിക്കും. കന്യകമാർക്കും അത് ഹരിക്കാവുന്നതാണ്. പുത്രവായനായിട്ട് മരിച്ചുപോയവന്റെ ദായം ധര്മിഷ്ടവിവാഹകളിൽ ജനിച്ച പുത്രന്മാരോ, പുത്രന്മാരില്ലെങ്കിൽ പുത്രിമാരോ എടുക്കേണ്ടതാണ്. പുത്രന്മാരും പു

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/285&oldid=204537" എന്ന താളിൽനിന്ന് ശേഖരിച്ചത്