ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൮
വിനയാധികാരികം ഒന്നാമധികരണം


മാത്യന്മാരാക്കുവാൻ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്തുകൊണ്ടെന്നാൽ, അവരുടെ അപദാനം (പരാക്രമം) കണ്ടറിഞ്ഞിട്ടുള്ളതുകൊണ്ടുതന്നെ. അവർ സഗന്ധത്വം (ചിരപരിചയം) ഉള്ളവരാകയാൽ തങ്ങൾക്കു രാജാവു ദ്രോഹംചെയ്താൽക്കൂടിയും അദ്ദേഹത്തെ വിട്ടുനടക്കുകയില്ല. മനുഷ്യരല്ലാത്തവരിലുംകൂടി ഇതുകാ ണുന്നുണ്ട്. പശുക്കൾ സഗന്ധമല്ലാത്ത ഗോഗണത്തെ വിട്ടു സഗന്ധമായ കൂട്ടത്തിൽ ചെന്നുകൂടുന്നുണ്ടല്ലൊ.

അങ്ങനെയല്ലെന്നു വാതവ്യാധി പറയുന്നു. പാരമ്പൎയ്യവഴിക്കുളള അമാത്യന്മാർ സ്വാമിയുടെ വകയായിട്ടുളള സൎവ്വവും അപഹരിച്ചു സ്വമിയെപ്പോലെ നടക്കും. അതുകൊണ്ടു നീതിജ്ഞന്മാരും നവീനന്മാരുമായവരെ വേണം അമാത്യന്മാരാക്കുവാനെന്നാണു' അദ്ദേഹത്തിന്റെ പക്ഷം. നവീനന്മാരായ അമാത്യന്മാർ ദണ്ഡധരനായ രാജാവിനെ യമനെപ്പോലെ വിചാരിച്ച് അദ്ദേഹത്തിന്നു പിഴ ചെയ്യാതിരിക്കും.

അപ്രകാരമല്ലെന്നു ബാഹുദന്തീപുത്രൻ, ശാസ്ത്രജ്ഞനാണെങ്കിലും പ്രവൃത്തി കണ്ടു പരിചയിക്കാത്തവൻ കാൎയ്യങ്ങളിൽ വിഷാദത്തെ പ്രാപിക്കും.അതുകൊണ്ടു അഭിജനം (കുലീനത), പ്രജ്ഞ, ശൌചം, ശൊൎയ്യം, സ്വാമിഭക്തി എന്നീ ഗുണങ്ങളുളളവരെ അമാത്യന്മാരാക്കണം. കാരണം ഈ വിഷയത്തിൽ ഗുണത്തിന്നാണു പ്രാധാന്യമെന്നതുതന്നെ.

എല്ലാവരുടെ പക്ഷവും യുക്തമാണെന്നാണു കൌടില്യമതം. എന്തുകൊണ്ടന്നാൽ, കാൎയ്യസാമൎത്ഥ്യംകൊണ്ടു പുരുഷസാമൎത്ഥ്യത്തെ കല്പിക്കാവുന്നതാണ്. പക്ഷെ മററു സാമൎത്ഥ്യംകൂടി നോക്കുകയും വേണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/29&oldid=204471" എന്ന താളിൽനിന്ന് ശേഖരിച്ചത്