ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൮

ധർമ്മസ്ഥീയം മൂന്നാമധികരണം ണ്ഡം.ഖാതം(കുഴി),സോപാനം (കല്പട),പ്രണാളി(ജലനിർഗ്ഗമാർഗ്ഗം),നിശ്രേണി(കോണി), അവസ്കരം എന്നിവയുടെ ഭാഗങ്ങളെക്കൊണ്ടു പുറമെയുള്ളവർക്ക് ബാധവരുത്തുകയോ, മറ്റുള്ളവന്നു തന്റെ സ്ഥലം ഉപയോഗിക്കുന്നതിൽ തടസ്ഥം വരുത്തുകയോ ചെയ്താലും ദണ്ഡം ഇതുതന്നെ. പരഗൃഹത്തിന്റെ ഭിത്തിയെ വെള്ളം വിട്ടു നാശപ്പെടുത്തുന്നവന്നു പന്ത്രണ്ടുപണം ദണ്ഡം.മലമൂത്രങ്ങളെക്കൊണ്ടു് പരഗൃഹത്തിലെ ഭിത്തിക്കു കേടുവരുത്തിയാൽ അതിലിരട്ടി ദണ്ഡം. മഴപെയ്യുമ്പോൾ കെട്ടിനിൽക്കുന്ന വെള്ളം പ്രമാളീദ്വാരേണ പുറത്തേക്കു വിടേണ്ടതാണ്. അതു ചെയ്യാതിരുന്നാൽ പന്ത്രണ്ടു പണം ദണ്ഡം. ഒരു ഗൃഹത്തിൽ നിശ്ചിതകാലാവധിക്കുശേഷം ഉടമസ്ഥന്റെ നിഷേധമുണ്ടായിട്ടും കൂട്ടാക്കാതെ താമസിക്കുന്ന അപക്രയിയ്ക്കും (വാടകക്കാരന്നു്) നിശ്ചിതകാലാവധിക്കു മുമ്പിൽ അവനെ നിരസിക്കുന്ന ഉടമസ്ഥനും തമ്മിൽ വാക്പാരുഷ്യം, സ്തേയം, സാഹസം(ബലാൽക്കാരം), സംഗ്രഹണം(സ്ത്രീസംഗ്രഹണം), മിത്ഥ്യാഭോഗം എന്നിവയുണ്ടാകാത്തപക്ഷം, രണ്ടുപേർക്കും പന്ത്രണ്ടുപണം ദണ്ഡം.ക്ലിപ്തമായ കാലത്തിന്നു മുമ്പിൽ വീടുപേക്ഷിച്ചുപോകുന്നവൻ ഉടമസ്ഥന്നു് വർഷാവക്രയം(സംവത്സരം തികയുന്നതുവരെയുള്ള വാടക) കൊടുക്കുകയും വേണം. എല്ലാവർക്കുംകൂടിയുള്ള ഗൃഹത്തിന്റെ സംരക്ഷണത്തിൽ ഒരുവൻ സാഹായ്യം ചെയ്യാതിരിക്കുകയോ ആ ഗൃഹത്തിന്റെ സാമാന്യമായ(എല്ലാവർക്കും കൂടിയുള്ള) ഉപഭോഗത്തെ ഉപരോധിക്കുകയോ ചെയ്യുന്നതായാൽ അവന്നു പന്ത്രണ്ടുപണം ദണ്ഡം.സർവ്വസാമാന്യമായ ഗൃഹത്തിന്നു നാശംവരുത്തുന്നവന്ന് അതിലിരട്ടി ദണ്ഡം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/299&oldid=153653" എന്ന താളിൽനിന്ന് ശേഖരിച്ചത്