ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൯൫
൬൧-ം ൬൨-ം പ്രകരണങ്ങൾ പത്താം അധ്യായം


നം, ചൈത്യം, ദേവാലയം എന്നിവ നിൎമ്മിക്കുകയോ പൂൎവ്വാനുവൃത്തമായിട്ടുള്ള ധൎമ്മസേതുവിനെ പണയപ്പെടുത്തുകയോ വിൽക്കുകയോ പണയപ്പെടുത്താനും വിൽക്കുവാനും പ്രേരിപ്പിക്കുകയും ചെയ്യുന്നുവനു മധ്യമസാഹസം ദണ്ഡം. അങ്ങനെയുള്ള ഇടപാടുകളിൽ സാക്ഷികളായിരിക്കുന്നവൎക്കു ഉത്തമസാഹസം ദണ്ഡം. എന്നാൽ, കേടുവന്നു് ഉപയോഗിക്കാതെ കിടക്കുന്ന ധൎമ്മസേതുവിന്റെ കാൎയ്യത്തിൽ ഇതു ബാധകമല്ല. അങ്ങനെയുള്ള ധൎമ്മസേതുവിനെ നന്നാക്കിക്കുവാൻ ഉടമസ്ഥന്മാരില്ലാത്തപക്ഷം ഗ്രാമവാസികളോ പുണ്യശീലന്മാരായിട്ടുള്ളവരോ (ധൎമ്മിഷ്ഠന്മാർ) അതിനെ സംസ്കരിച്ചു നേരെയാക്കണം.

പഥിപ്രമാണം (വഴികളുടെ മാനം) ദുൎഗ്ഗനിവേശപ്രകരണത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ടു്. അവയിൽവച്ചു ക്ഷുദ്രപശുമാൎഗ്ഗത്തേയും മനുഷ്യമാൎഗ്ഗത്തേയും രോധിക്കുന്നവന്നു പന്ത്രണ്ടുപണം ദണ്ഡം. മഹാപശുപഥ (ഗവാശ്വാദിമാൎഗ്ഗം)ത്തെ രോധിക്കുന്നവന്നു ഇരുപത്തിനാലു പണം; ഹസ്തിമാൎഗ്ഗത്തേയും കൃഷിഭൂമിയിലേക്കുള്ള മാൎഗ്ഗത്തേയും രോധിക്കുന്നവന്നു അയ്പത്തിനാലുപണം; സേതുമാൎഗ്ഗത്തേയും വനമാൎഗ്ഗത്തേയും രോധിക്കുന്നവന്നു അറുനൂറുപണം*. ശ്മശാനമാൎഗ്ഗത്തേയും ഗ്രാമമാൎഗ്ഗത്തേയും രോധിക്കുന്നവന്നു ഇരുനൂറുപണം; ദ്രോണമുഖമാൎഗ്ഗത്തെ രോധിക്കുന്നവന്നു അഞ്ഞൂറുപണം; സ്ഥാനീയമാൎഗ്ഗം, രാഷ്ട്രമാൎഗ്ഗം, വിവീതമാൎഗ്ഗം എന്നിവയെ രോധിക്കുന്നവന്നു് ആയിരം പണം. ഈ മാൎഗ്ഗങ്ങളെ അതികൎഷണം (ഉഴുതു വലുപ്പം കുറയ്ക്കുക) ചെയ്താൽ മേൽപ്പറഞ്ഞതിന്റെ നാലിലൊന്നു


  • അറുനൂറുപണമെന്നു കാണുന്നതു യുക്തിക്കു യോജിക്കുന്നില്ല. അതു ദണ്ഡസംഖ്യയുടെ വൃദ്ധിയിൽ ക്രമഭംഗമായിത്തോന്നുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/306&oldid=205243" എന്ന താളിൽനിന്ന് ശേഖരിച്ചത്