ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൯൬
ധൎമ്മസ്ഥീയം മൂന്നാമധികരണം


വീതം ദണ്ഡം; ഉഴുതു കൃഷിപ്പണി ചെയ്താൽ പൂൎവ്വോക്തളായ ദണ്ഡങ്ങൾതന്നെ.

വിത്തുവിതയ്ക്കേണ്ടകാലത്തു ക്ഷേത്രം കൎഷകന്നു ഏല്പിച്ചു കൊടുക്കാത്ത ക്ഷേത്രികന്നും (നിലമുടമസ്ഥന്ന്) ഏറ്റുവാങ്ങിയിട്ടു കൃഷിചെയ്യാതെ ഉപേക്ഷിച്ചുകളയുന്ന ഉപവാസന്നും (കൎഷകന്നു്) പന്ത്രണ്ടുപണം ദണ്ഡം. എന്നാൽ ക്ഷേത്രദോഷം, ഉപനിപാതം (ചോരാദികളിൽ നിന്നുള്ള പീഡ), അവിഷഹ്യം (സഹിപ്പാൻ വയ്യാത്ത രോഗം മുതലായത്) എന്നിവ നിമിത്തമായിട്ടാണ് അങ്ങനെ ചെയ്തതെങ്കിൽ ദണ്ഡമില്ല.

കരദന്മാർ (കരം കൊടുക്കുന്നവർ) ഭൂമിയെ പണയം കൊടുക്കുകയോ വിൽക്കുകയോ ചെയ്യുന്നതു് കരദന്മാൎക്കു മാത്രമേ പാടുള്ളൂ. ബ്രഹ്മദേയികന്മാർ (ബ്രഹ്മദേയമായ ഭൂമിയുടെ ഉടമസ്ഥന്മാർ) അവയെ പണയപ്പെടുത്തുകയോ വിൽക്കുകയോ ചെയ്യുന്നതു് ബ്രഹ്മദേയികന്മാൎക്കു മാത്രമേ പാടുള്ളൂ. ഇതിന്നു വിപരീതമായിച്ചെയ്താൽ പൂൎവ്വസാഹസം ദണ്ഡം. കരദനായിട്ടുള്ളവൻ പണയമോ വിക്രയമോ വഴിയായി അകരദഗ്രാമത്തിൽ പ്രവേശിച്ചു പാൎപ്പുറപ്പിച്ചാലും ഇതുതന്നെ ദണ്ഡം. കരദഗ്രാമത്തിൽ പ്രവേശിച്ചാലാകട്ടെ അവന്നു വിക്രേതാവിന്റെ ഗൃഹം ഒഴികെയുള്ള എല്ലാ ദ്രവ്യങ്ങളിലും പ്രാകാമ്യം (സ്വാതന്ത്ര്യം) ഉണ്ടായിരിക്കുന്നതാണു്. ഭൂമിയെ വിറ്റവൻ ഗൃഹംകൂടി വിൽക്കുന്നപക്ഷം അതു ഭൂമിയെ വാങ്ങിയവന്നു മാത്രമേ കൊടുക്കുവാൻ പാടുള്ളൂ. അനാദേയമായ (ഒഴിപ്പിക്കാൻ പാടില്ലാത്ത) നിലത്തിൽ ഉടമസ്ഥൻ കൃഷിചെയ്യാതിരിക്കുമ്പോൾ മറ്റൊരുത്തൻ അതേറ്റുവാങ്ങി കൃഷിചെയ്താൽ അവൻ അഞ്ചുസംവത്സരം അനുഭവിച്ചതിന്നുശേഷം താൻചെയ്ത പ്രയാസത്തിന്നു നിഷ്ക്രയം (പ്രതിഫലം) വാ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/307&oldid=205280" എന്ന താളിൽനിന്ന് ശേഖരിച്ചത്