ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൯൭
൬൧-ം ൬൨-ം പ്രകരണങ്ങൾ പത്താം അധ്യായം


ങ്ങിയിട്ടു തിരികെ കൊടുക്കണം. അകരദന്മാർ സ്വഗ്രാമം വിട്ടു പരഗ്രാമത്തിൽ വസിക്കുന്നതായാൽ അവൎക്കു ഭൂമിയുടെ ഭോഗം മാത്രമേ ഉണ്ടാകയുള്ളൂ.

ഗ്രാമകാൎയ്യത്തിന്നായി ഗ്രാമികൻ (ഗ്രാമമുഖ്യൻ) വല്ല ദിക്കിലേക്കും പോകുമ്പോൾ ഉപവാസന്മാർ ഊഴമിട്ടു അവനെ അനുഗമിക്കണം. അനുഗമിക്കാത്തവർ ഗ്രാമികൻ പോകുന്ന ഓരോ യോജനയ്ക്കും ഒന്നരപ്പണം വീതമുള്ള ദണ്ഡം കൊടുക്കണം. സ്തേനനോ പാരദാരികനോ അല്ലാത്ത ഒരുവനെ ഗ്രാമത്തിൽനിന്നു ആട്ടിക്കളയുന്ന ഗ്രാമികന്നു് ഇരുപത്തിനാലു പണം ദണ്ഡം; അങ്ങനെ ചെയ്യുന്ന ഗ്രാമക്കാൎക്കു് ഉത്തമസാഹസം ദണ്ഡം. ഗ്രാമത്തിൽനിന്നു നിരസിക്കപ്പെട്ടവൻ വീണ്ടും അതിൽ പ്രവേശിച്ചാലുള്ള ദണ്ഡം അധിഗമനത്തിൽ * പറഞ്ഞു കഴിഞ്ഞു.

ഓരോ ഗ്രാമത്തിൽനിന്നും നൂറു വിൽപ്പാടു വിട്ടു നാലുപുറവും സ്തംഭങ്ങളെക്കൊണ്ട് ഉപസാലം (ഉപപ്രാകാരം; ;ചെറിയ മതിൽ) നിൎമ്മിക്കേണ്ടതാണു്.

പശുക്കൾക്കു മേയേണ്ടതിന്നായി വിവീതം, മാലം (ഉയൎന്ന ഭൂതലം), വനം എന്നിവ ഒരോ ഗ്രാമത്തിലും തിരിച്ചുകൊടുത്തു ഗ്രാമജനങ്ങളെ അനുഗ്രഹിക്കണം. വിവീതത്തിൽ വന്നു തിന്നുപോകുന്ന ഒട്ടകങ്ങൾക്കും പോത്തുകൾക്കും ഓരോന്നിനും കാൽപ്പണം വീതം വസൂലാക്കണം; പശുക്കൾക്കും കുതിരകൾക്കും കഴുതകൾക്കും അരക്കാൽപ്പണംവീതം; ക്ഷുദ്രപശുക്കൾക്കു മാഹാണിപ്പണം വീതമേ വാങ്ങാവൂ. തിന്നുകഴിഞ്ഞിട്ടു പിന്നേയും വിവീതത്തിൽത്തന്നെ കിടക്കുന്ന ഒട്ടകം മുതലായവയ്ക്കു മേൽപ്പറഞ്ഞതിന്റെ ഇരട്ടിവീതം ദണ്ഡം വസൂലാക്കണം; രാത്രിയിൽ


  • അധിഗമനം പ്രവേശം, മുകളിൽ പരഗ്രാമപ്രവേശത്തിന്നു പറഞ്ഞ ദണ്ഡംതന്നെയാണു് ഇതിന്നും ദണ്ഡമെന്നു താൽപൎയ്യം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/308&oldid=205315" എന്ന താളിൽനിന്ന് ശേഖരിച്ചത്