ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൯൮
ധൎമ്മസ്ഥീയം മൂന്നാമധികരണം


വിവീതത്തിൽത്തന്നെ കിടക്കുന്നവയ്ക്കു നാലിരട്ടി വീതം വസൂലാക്കണം. എന്നാൽ ഗ്രാമത്തിലെ കൂറ്റൻ, ദേവന്റെ കൂറ്റൻ, പ്രസവിച്ചിട്ടു പത്തുദിവസംകഴിയാത്ത ധേനു, വൃദ്ധവൃഷഭങ്ങൾ, ഗോവൃഷങ്ങൾ എന്നിവയ്ക്കു ദണ്ഡം വിധിക്കുവാൻ പാടില്ല. പശു മുതലായവ സസ്യങ്ങളെ തിന്നു നശിപ്പിച്ചാൽ നശിപ്പിച്ചതിന്റെ വില ആകെയുള്ള ഉൽപത്തിയുടെ തോതുകൊണ്ടു കണക്കാക്കി അതിന്റെ ഇരട്ടി ഉടമസ്ഥന്നു കൊടുക്കണം. വിവീതത്തിന്റെ സ്വാമിയെ അറിയിക്കാതെ അതിൽ പശുക്കളെ മേയ്ക്കുന്നവന്നു പന്ത്രണ്ടുപണം ദണ്ഡം. വിവീതത്തിൽ മേച്ചിരുന്ന പശുക്കളെ സ്വാമിയുടെ അനുവാദം കൂടാതെ അതിൽനിന്നു കൊണ്ടു പോകുന്നവന്നു ഇരുപത്തിനാലു പണം ദണ്ഡം. അതിൽപ്പകുതി അവയെ പാലിക്കുന്നവൎക്കും ദണ്ഡം. അതു തന്നെയാണു ഷണ്ഡത്തെ (വാഴ മുതലായവയുടെ തോട്ടത്തെ) പശുക്കൾ തിന്നുന്നതിനും ദണ്ഡം. വാടം (വേലി) പൊളിച്ചു തോട്ടത്തിൽ കടന്നു തിന്നാൽ അതിലിരട്ടി ദണ്ഡം. ഗൃഹം, കളം, വലയം (കുണ്ട) എന്നിവയിലുള്ള ധാന്യങ്ങളെ പശുക്കൾ തിന്നാലും അതുതന്നെ ദണ്ഡം. കന്നുകാലികൾ വിളതിന്നുന്ന എല്ലാ സംഗതിയിലും നഷ്ടം വകവച്ചു കൊടുക്കുകയും വേണം.

അഭയവനത്തിലെ മൃഗങ്ങളോ പരിഗൃഹീതങ്ങളായ മൃഗങ്ങളോ സസ്യങ്ങളെ ഭക്ഷിക്കുന്നതായാൽ സ്വാമിയെ വിവരം അറിയിച്ചു് അവയെ ഉപദ്രവമേല്പിക്കാതെ പ്രതിക്ഷേധിക്കണം. പശുക്കളാണെങ്കിൽ കയറും വടിയും ഉപയോഗിച്ചു വാരണംചെയ്യണം. മറ്റുപ്രകാരത്തിൽ അവയ്ക്കു ദണ്ഡമേല്പിച്ചാൽ ദണ്ഡപാരുഷ്യത്തിനുള്ള ദണ്ഡങ്ങൾ വിധിക്കുന്നതാണു്. പ്രാൎത്ഥയമാനങ്ങളോ (എതിരിടുന്നവ) മുമ്പു ജനങ്ങളേ ഉപദ്രവിച്ചിട്ടുള്ളവയൊ ആയ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/309&oldid=205339" എന്ന താളിൽനിന്ന് ശേഖരിച്ചത്