ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൦൫
അറുപത്തിമൂന്നാം പ്രകരണം
പതിനൊന്നാം അധ്യായം

അന്ധൻ, ബധിരൻ, മൂകൻ, അഹംവാദി(ഞാൻ സാക്ഷിയാകാമെന്നു പറഞ്ഞു വന്നവൻ), സ്ത്രീ, രാജപുരുഷൻ എന്നിവർക്കും സാക്ഷികളാകുവാൻ പാടില്ല. സ്വവർഗ്യന്മാർ ഒഴിച്ചുള്ളവരെ വേണം സാക്ഷികളാക്കുവാൻ.

എന്നാൽ പാരുഷ്യം, സ്തേയം, സ്ത്രീസംഗ്രഹണം എന്നിവയിൽ ശത്രുവും, സ്യാലനും, സഹായനും ഒഴികെയുള്ളവർക്കു സാക്ഷികളാകാം .രഹസ്യവ്യവഹാരങ്ങളിൽ യദൃച്ഛയാ സംഗതി കേട്ടോ കണ്ടോ അറിഞ്ഞ ഒരു സ്ത്രീയോ ഒരു പുരുഷനോ സാക്ഷിയാവുന്നതു രാജാവിനേയും താപസനേയും ഒഴിച്ചുള്ളവർക്കു മാത്രമേ പാടുള്ളൂ.

സ്വാമികൾ ഭൃത്യന്മാർക്കും, ഋത്വിക്കുകളും ആചാര്യന്മാരും ശിഷ്യന്മാർക്കും, മാതാപിതാക്കന്മാർ പുത്രന്മാർ‍ക്കും നിഗ്രഹം (ബലാൽക്കാരം) കൂടാതെ സാക്ഷ്യം വഹിക്കാം; മറ്റുള്ളവർ അവർക്കും (ഭൃത്യാദികൾ സ്വാമ്യാദികൾക്കും) സാക്ഷ്യം വഹിക്കാം. ഇപ്പറഞ്ഞവർ പരസ്പരം ചെയ്യുന്ന അഭിയോഗങ്ങളിൽ ഉത്തമന്മാരായവർ(സ്വാമി, ഋത്വിക്ക് തുടങ്ങിയവർ)പരാജിതന്മാരായാൽ അഭിയുക്തസംഖ്യയുടെ പത്തിരട്ടിയും, അവരന്മാർ( ഭ‍ൃത്യശിഷ്യാദികൾ) പരാജിതന്മാരായാൽ അഞ്ചിരട്ടിയും മറ്റേവർക്കു കൊടുക്കണം_ഇങ്ങനെ സാക്ഷ്യാധികാരം.

ബ്രാഹ്മണരേയും, ഉദകുംഭ(ജലകുംഭ) ത്തെയും അഗ്നിയേയും മുൻനിർത്തിക്കൊണ്ടു വേണം സാക്ഷികളെ സ്വീകരിക്കുവാൻ. അവിടെവച്ചു ബ്രാമണനായ സാക്ഷിയോടു "സത്യം പറയൂ" എന്നു പറയണം.ക്ഷത്രിയനോ വൈശ്യനോ ആയ സാക്ഷിയേടു " അസത്യം പറഞ്ഞാൽ നിനക്ക് ഇഷ്ടാപൂർത്തങ്ങളുടെ* ഫലം കിട്ടുകയില്ല, കലവും

___________________________________________________________________________

  • ഇഷ്ടാപൂർത്തിങ്ങൾ ഇഷ്ടവും പൂർത്തവും .ഇഷ്ടമെന്നാൽ യാഗം; പൂർത്തം കൃപതടാകാമിനിർമ്മാണം.


89*

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/316&oldid=151817" എന്ന താളിൽനിന്ന് ശേഖരിച്ചത്