ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൦൭
അറുപത്തിമൂന്നാം പ്രകരണം പതിനൊന്നാം അധ്യായം


ക്കപ്പെടാത്തതു്) ദുർലിഖിതമോ (നേരെ എഴുതപ്പെടാത്തതു്) ആയിട്ടുള്ളതും പ്രേതാഭിനിവേശം (ബന്ധുമരണദുഃഖത്താലുള്ള മനോഭ്രമം) നിമിത്തം വേണ്ടതുപോലെ എഴുതിയിട്ടില്ലാത്തതുമായ വ്യവഹാരത്തെക്കണ്ടാൽ അതിന്റെ നിൎണ്ണയം സാക്ഷികളെ പ്രമാണിച്ചിട്ടുതന്നെ ചെയ്യണം.

സാക്ഷികൾ ബാലിശ്യം കാരണം ഇടപാടിന്റെ ദേശം, കാലം, കാൎയ്യം എന്നിവയെപ്പറ്റി വെറെ വേറെ ചോദിക്കുമ്പോൾ മാറി മാറി പറഞ്ഞാൽ ക്രമത്തിൽ * പൂൎവ്വസാഹസം, മധ്യമസാഹസം, ഉത്തമസാഹസം എന്നീ ദണ്ഡങ്ങൾ അവൎക്കു വിധിക്കേണമെന്നു് ഉശനസ്സിന്റെ ശിഷ്യന്മാർ പറയുന്നു.

കൂടസാക്ഷികൾ (കള്ളസ്സാക്ഷികൾ) ഇല്ലാത്തതായ ഒരൎത്ഥത്തെ ഉള്ളതായിക്കല്പിക്കുകയോ, ഉള്ളതായ അൎത്ഥത്തെ ഇല്ലാതെകണ്ടാക്കുകയോ ചെയ്താൽ ആ അൎത്ഥത്തിന്റെ പത്തിരട്ടി അവൎക്കു ദണ്ഡം വിധിക്കേണമെന്നു മനുശിഷ്യന്മാർ.

ബാലിശ്യം നിമിത്തം വാസ്തവമായ സംഗതിയെ വിസംവദിക്കന്നവരായ സാക്ഷികളെ ചിത്രഘാതം (ചിത്രവധം) ചെയ്യേണമെന്നു ബൃഹസ്പതിശിഷ്യന്മാർ.

അരുതെന്നു കൗടില്യമതം. ധ്രുവന്മാരായ $ സാക്ഷികളെയാണ് വിസ്തരിക്കേണ്ടതു്. അങ്ങനെയുള്ളവർ സാക്ഷ്യത്തിന്നു വിളിച്ചിട്ടു സാക്ഷ്യം പറയാതിരുന്നാൽ അവൎക്കിരുപത്തിനാലു പണം ദണ്ഡം വിധിക്കണം; ധ്രുവന്മാരല്ലാത്തവൎക്കു അതിൽപ്പകുതിയും വിധിക്കണം.


  • ദേശം മാറ്റിപ്പറഞ്ഞാൽ പൂൎവ്വസാഹസം; കാലം മാറ്റിപ്പറഞ്ഞാൽ മദ്ധ്യമസാഹസം, കാൎയ്യം മാറ്റിപ്പറഞ്ഞാൽ ഉത്തമസാഹസം എന്നു താൽപൎയ്യം.

$ ധ്രുവന്മാർ=ഇടപാടു നടന്നതിന്റെ അയൽപക്കത്തുള്ള നാല്പതു കുടുംബക്കാർ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/318&oldid=205433" എന്ന താളിൽനിന്ന് ശേഖരിച്ചത്