ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അറുപത്തിനാലാം പ്രകരണം പന്ത്രണ്ടാം അധ്യായം ക്കം ചെയ്യാതിരിക്കുകയോ ദ്രവ്യങ്ങളുടെ ഏതാനും ഭാഗം നീക്കം ചെയ്തപ്പോഴേയ്ക്കു ജ്വാലാവേഗംകൊണ്ട് ഉപരോ ധം നേരിടുകയോ ചെയ്ത, കപ്പൽ വെള്ളത്തിൽ മുങ്ങിപ്പോ കയോ അതിൽ കള്ളന്മാർ കടന്നു കൊള്ളചെയ്കയോ ചെ യ്ക എന്നീ സംഗതികളിൽ സ്വയമുപാരൂഢ ( ആത്മരക്ഷ കിട്ടിയവൻ) നായവൻ ഉപാനിധിയെ മടക്കിക്കൊടുക്കേ ണ്ടതില്ല. ഉപനിധിയെ സ്വന്തം ആവശ്യത്തിന്നുപയോഗി ക്കുന്നവൻ ദേശകാലാനുരൂപമായ ഭോഗവേതനം (അഴക്കു കൂലി) അതിൻെറ ഉടമസ്ഥന്നും, പന്ത്രണ്ടുപണം ദണ്ഡം രാജാവിനും കൊടുക്കണം. താനുപയോഗിച്ചതുകൊണ്ടു് ഉപനിധിയായ ദ്രവ്യം നശിച്ചുപോകയോ ചീത്തയായി പ്പോകയോ ചെയ്താൽ ഉടമസ്ഥന്നു നഷ്ടം വച്ചുകൊടുക്കു ന്നതിന്നു പുറമെ, രാജാവിന്നു് ഇരുപത്തിനാലുപണം ദ ണ്ഡമടയ്ക്കുകയും ചെയ്യണം. മറ്റൊരു പ്രകാരത്തിൽ നി ഷ്പതനം ( അന്യസ്ഥലത്തേക്ക് കൊണ്ടുപോവുക) ചെയ്താ ലും ഇരുപത്തിനാലുപണം ദണ്ഡം. ഉപനിധി ഏററുവാ ങ്ങിയവൻ മരിച്ചുപോകയോ ആപത്തിലകപ്പെടുകയോ ചെയ്താൽ അത്ര തിരികെ ചോദിക്കുവാൻ പാടില്ല. ഉപനിധാതാവി ന്നു കൊടുക്കുകയും അതിൻെറ നാലിരട്ടി ഉപനിധാതാവി കൊടുക്കുകയും അതിൻെറ അഞ്ചിലൊന്നു രാജാവിന്നു ദണ്ഡമായി കൊടുക്കുകയും വേണം. ദ്രവ്യത്തെ പരിവർത്ത നം ചെയ്താൽ അതിൻെറ വിലയ്ക്കു തുല്യമായ ദ്രവ്യം കൊടുക്കണം. ഇപ്പറഞ്ഞതു കൊണ്ടുതന്നെ ആധി (പണയദ്രവ്യം) നശിക്കുകയോ, സ്വയം ഉപയോഗിക്കുകയോ, വിക്രയം ചെയ്കയോ, സ്വന്തം ആവശ്യത്തിന്നു പണയം വയ്കുക

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/320&oldid=204653" എന്ന താളിൽനിന്ന് ശേഖരിച്ചത്