ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൧൦
ധൎമ്മസ്ഥീയം മൂന്നാമധികരണം


യോ, അപഹരിക്കുകയോ ചെയ്താലുള്ള വിധിയും പറഞ്ഞുകഴിഞ്ഞു.

സോപകാരമായ (അനുഭവമുള്ളതായ) ആധി ഒരിക്കലും നശിക്കുകയില്ല; അതിന്റെ മൂല്യം വൎദ്ധിക്കുകയുമില്ല. നിരുപകാരമായ ആധി നശിച്ചുപോകയും, അതിന്റെ മൂല്യം വൎദ്ധിക്കുകയും ചെയ്യും. [എന്നാൽ ഇതു് നിസൎഗ്ഗം (ഉപയോഗിക്കുവാനനുവാദം) ഉള്ളതിനെ ഒഴിച്ചുമാത്രമാണു്.] *

ആധിയായിക്കൊടുത്ത ദ്രവ്യത്തെ മടക്കിവാങ്ങുവാൻ ഒരുങ്ങിവന്ന ഉടമസ്ഥന്നു് അതു മടക്കിക്കൊടുക്കാതിരുന്നാൽ അങ്ങനെ ചെയ്തവന്നു് പന്ത്രണ്ടുപണം ദണ്ഡം. പ്രയോജക (ഋണദാതാവ്)ന്റെ അസന്നിധാനത്തിങ്കൽ, ഗ്രാമവൃദ്ധന്മാരുടെ കയ്യിൽ നിഷ്ക്ക്രയം (പ്രതിമൂല്യം) സ്ഥാപിച്ചിട്ടു് ആധിയെ മടക്കിവാങ്ങാവുന്നതാണു്. അല്ലാത്തപക്ഷം, നിഷ്ക്ക്രയം സ്ഥാപിക്കുന്നതോടുകൂടി മേലാൽ പലിശയില്ലാത്തവിധം ആധിക്ക് വില കണക്കാക്കിയോ, ആധിക്ക് നാശവും വിലക്കുറവും വരികയില്ലെന്നു കരണം (രേഖ) ചെയ്യിച്ചോ അതു അവിടെത്തന്നെ സൂക്ഷിക്കുന്നതിനും വിരോധമില്ല. വിനാശം ഭവിക്കുമെന്നു ഭയമുണ്ടായാൽ ധൎമ്മസ്ഥന്മാരുടെ അനുവാദം വാങ്ങി ധാരണികന്റെ (അധമൎണ്ണന്റെ) മുമ്പിൽവച്ചു് വൎദ്ധിച്ച വിലയ്ക്കു വിൽക്കുകയും ചെയ്യാം. അതുമല്ലെങ്കിൽ ആധിപാലന്റെ (പണയ സാധനം സൂക്ഷിക്കുന്നവന്റെ) അഭിപ്രായം പ്രമാണിച്ചു് പ്രവൃത്തിക്കാം.

സ്ഥാവരമായിട്ടുള്ള ആധി പ്രയാസഭോഗ്യം (പ്രയ


അടയാളത്തിന്നകത്തുള്ള വാക്യം ചില മൂലഗ്രന്ഥങ്ങളിൽ കാണുന്നില്ല. നിരുപകാരമായ വസ്തു ഉപയോഗിക്കുവാൻ അനുവാദംവാങ്ങുകയെന്നത് അസംഭാവ്യമാകയാൽ ഇതു പ്രക്ഷിപ്തമായിരിക്കണം

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/321&oldid=205674" എന്ന താളിൽനിന്ന് ശേഖരിച്ചത്