ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൧൧
അറുപത്തിനാലാം പ്രകരണം പന്ത്രണ്ടാം അധ്യായം


ത്നം ചെയ്തു് അനുഭാവിക്കാവുന്നതു്; ഭൂമി മുതലായതു്), ഫലഭോഗ്യം (സ്വപ്രയത്നം കൂടാതെ ഫലമനുഭവിക്കാവുന്നതു്) എന്നിങ്ങനെ ഭേദിക്കുന്നു. അങ്ങനെയുള്ള ആജീവത്തെ (ആധിയെ) പ്രക്ഷേപവൃദ്ധിമൂല്യം (പലിശ കൂട്ടുകയാലുള്ള മൂല്യവൃദ്ധി) കൂടാത്തവിധത്തിലും സ്വതേയുള്ള മൂല്യത്തിന്നു ക്ഷയം വരാത്തവിധത്തിലും പ്രത്യൎപ്പിക്കണം. അനുവാദം കൂടാതെ ആധിയെ ഉപഭുജിക്കുന്നവൻ താനനുഭവിച്ചേടത്തോളമുള്ളതിന്റെ മൂല്യം കൊടുക്കുകയും ബന്ധം (ദണ്ഡം) രാജാവിന്നു നൽകുകയും വേണം. ആധിയെസ്സംബന്ധിച്ചു ശേഷമുള്ള സംഗതികൾ ഉപനിധിയെപ്പറഞ്ഞതുകൊണ്ടു തന്നെ പറഞ്ഞുകഴിഞ്ഞു.

ഇതുകൊണ്ടുതന്നെ ആദേശം (മറ്റൊരാൾക്കു കൊടുപ്പാനേല്പിച്ച ദ്രവ്യം), അന്വാധി (മറ്റൊരു സ്ഥലത്തു് എത്തിച്ചുതരുവാൻ ഏല്പിച്ച ദ്രവ്യം) എന്നിവയും പറഞ്ഞുകഴിഞ്ഞു. അന്വാധിയുംകൊണ്ടു പോകുന്നവൻ വണിക്സംഘത്തോടൊരുമിച്ചു പോയി ചോരന്മാർ പിടിച്ചുപറിച്ചുവിടുകയോ നിൎദ്ദേശിക്കപ്പെട്ട സ്ഥലത്തു എത്തുവാൻ സാധിക്കാതെ വരികയോ ചെയ്താൽ അന്വാധിയെ അവനോടു ചോദിക്കുവാൻ പാടില്ല. അവൻ മാൎഗ്ഗമധ്യത്തിൽവച്ചു മരിച്ചുപോയെങ്കിൽ അവന്റെ ദായാദനും അതിന്നുത്തരവാദിയാകയില്ല. ശേഷം ഉപനിധിയെപ്പറഞ്ഞതുകൊണ്ടുതന്നെ പറയപ്പെട്ടു.

യാചിതകം (എരവൽ വാങ്ങിയതു), അവക്രീതകം (വാടകയ്ക്കു വാങ്ങിയതു) എന്നിവ വാങ്ങുമ്പോൾ യാതൊരുവിധത്തിലിരുന്നുവോ അതേ വിധത്തിൽത്തന്നെ മടക്കിക്കൊടുക്കണം. ഭ്രേഷം (വീഴ്ച) പറ്റുകയാലോ ഉപനിപാതം നിമിത്തമോ പറഞ്ഞുവച്ച ദേശകാലങ്ങളെത്തെറ്റിച്ചു കൊടുക്കുകയോ നശിച്ചുപോകയോ ചീത്തയാകയോ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/322&oldid=205725" എന്ന താളിൽനിന്ന് ശേഖരിച്ചത്