ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൧൪
ധൎമ്മസ്ഥീയം മൂന്നാമധികരണം


കൊടുക്കേണ്ടി വരും. നിക്ഷേപം ഏറ്റുവാങ്ങിയവന്റെ ഗൃഹത്തിൽ യഥോക്തലക്ഷണമായ ദ്രവ്യം കണ്ടെത്തിയാൽ അതു പ്രത്യാനയിക്കുകയും ചെയ്യാം. ബാലിശപ്രായനായ ഒരുവൻ രാത്രിയിങ്കൽ വിലപിടച്ച ഒരു ദ്രവ്യവും കൊണ്ടു പോകുമ്പോൾ രാജദായികൾ (രാജപുരുഷന്മാർ) പിടിച്ചുവെങ്കിലോ എന്നു ഭയപ്പെട്ടു് ആ ദ്രവ്യം മറ്റൊരുവന്റെ കയ്യിൽ ഏല്പിച്ചുപോയിരിക്കാം. ആ നിക്ഷേപ്താവു് സംഗതിവശാൽ ബന്ധനാഗാരത്തിൽ പെടുകയും ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തേക്കും. അപ്പോൾ കൊടുത്തുവെങ്കിൽ അവൻ ശുചിയാകും; ഇല്ലെങ്കിൽ നിക്ഷേപവും സ്തേയദണ്ഡവും കൊടുക്കേണ്ടിവരും.

ഒരുവന്റെ കൈവശമുള്ള ഒരു ദ്രവ്യം കണ്ടു് പ്രത്യഭിജ്ഞാനമുണ്ടായി അവന്റെ ഗൃഹത്തിൽച്ചെന്നിട്ടു് ഒരാൾ ആ ദ്രവ്യത്തേയും അതു കൊടുത്ത ആളേയും ആവശ്യപ്പെട്ടേക്കാം. രണ്ടിലൊന്നു കൊടുക്കാത്തപക്ഷം മേൽപ്പറഞ്ഞതുപോലെ ചെയ്യണം.

ഈ സംഗതികളിൽ ദ്രവ്യങ്ങളുടെ ആഗമത്തെക്കുറിച്ചാണു് പ്രതിവാദികളോടു ധൎമ്മസ്ഥന്മാർ ചോദിക്കേണ്ടത്. അവർ പറയുന്ന സംഗതിയെ വ്യവഹാര (ന്യായ) ങ്ങളെക്കൊണ്ടു് ഉപലിംഗനം (അനുമാനം) ചെയ്കയും, അഭിയോക്താവിന്നു് അഭിയുക്തദ്രവ്യം നിക്ഷേപിക്കുവാൻ തക്ക സാമൎത്ഥ്യം (യോഗ്യത) ഉണ്ടോ എന്നു നോക്കുകയും വേണം.

ഇതുകൊണ്ടു് മിഥസ്സമവായവും (രഹസ്സിങ്കൽവച്ചുള്ള സംയോഗം; ഗാന്ധൎവ്വവിവാഹാദി) പറയപ്പെട്ടു.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/325&oldid=205849" എന്ന താളിൽനിന്ന് ശേഖരിച്ചത്