ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൧൬
ധൎമ്മസ്ഥീയം മൂന്നാമധികരണം


ത്തെ വിൽക്കുകയോ പണയപ്പെടുത്തുകയോ ചെയ്യുന്നതിൽ ദോഷമില്ല. എന്നാൽ ആൎയ്യനായിട്ടുള്ള ഒരുവന്നു് ഒരിക്കലും ദാസത്വം വരുത്തുവാൻ പാടില്ല. അഥവാ, കുടുംബത്തിന്നു ബന്ധനമോ ആൎയ്യന്മാരായ അനേകംപേൎക്കു ആപത്തോ സംഭവിക്കുമ്പോൾ ആൎയ്യനായ ഒരുവനെ അവന്റെ സ്വജനങ്ങൾ ആധാനംചെയ്താൽ (പണയപ്പെടുത്തിയാൽ) നിഷ്ക്രയം (പ്രതിമൂല്യം) സമ്പാദിച്ചു് അങ്ങനെ ആധാനം ചെയ്യപ്പെട്ടവരിൽവച്ചു് ബാലനായിട്ടുള്ളവനേയോ സാഹായ്യ്യദാനം ചെയ്തിട്ടുള്ളവനേയോ ആദ്യം നിഷ്ക്രയിക്കണം (മോചിപ്പിക്കണം.)

ആത്മാധാതാവു് (തന്നത്താൻ പണയപ്പെടുത്തിയവൻ) ഒരിക്കൽ നിഷ്പതിതനായാൽ (ചാടിപ്പോയാൽ) അവൻ പിന്നെ എന്നെന്നും ദാസനായിരിക്കും; മറ്റൊരുത്തനാൽ ആധാനം ചെയ്യപ്പെട്ടവൻ രണ്ടു പ്രാവശ്യം നിഷ്പതിതനായാൽപ്പിന്നെ എന്നെന്നും ദാസനായിരിക്കും; രണ്ടുപേരും (തന്നത്താൻ പണയപ്പെടുത്തിയവനും അന്യനാൽ പണയമാക്കപ്പെട്ടവനും) ഒരിക്കലായാലും അന്യദേശത്തെക്കു പോയെങ്കിൽ എന്നെന്നും ദാസന്മാരായിത്തന്നെയിരിക്കും.

ദാസന്റെ ധനം അപഹരിക്കുകയോ അവന്റെ ആൎയ്യത്വത്തെ അപഹരിക്കുകയോ ചെയ്യുന്നവന്നു് അൎദ്ധദണ്ഡം (ആൎയ്യന്റെ വിക്രയാധാനങ്ങളിൽ പറഞ്ഞതിന്റെ പകുതി ദണ്ഡം) വിധിക്കണം. പണയമായിക്കൊടുക്കപ്പെട്ടവൻ വാങ്ങിയവന്റെ ദോഷത്താൽ ചാടിപ്പോകയോ, മരിച്ചുപോകയോ, വ്യസനിയായിത്തീരുകയോ ചെയ്താൽ അവന്റെ മൂല്യം ആധാതാവിനു ലഭിക്കേണ്ടതാണു്.

ആധാനം ചെയ്യപ്പെട്ട ഒരു പുരുഷനെക്കൊണ്ടു് ശ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/327&oldid=205979" എന്ന താളിൽനിന്ന് ശേഖരിച്ചത്